ആദർശ് ഹോക്കി ലീഗിൽ

കൊച്ചി
ഹോക്കി ലീഗിനുള്ള ടീമിൽ ഇടംപിടിച്ച് മലയാളി ഗോൾകീപ്പർ. കൊല്ലം പത്തനാപുരം കമുകുംചേരി സ്വദേശിയായ ജി ആദർശാണ് ഡൽഹി എസ്‌ജി പൈപ്പേഴ്‌സ് ടീമിലെത്തിയത്. താരലേലത്തിൽ അടിസ്ഥാനവിലയായ രണ്ട് ലക്ഷംരൂപയ്‌ക്കാണ് എടുത്തത്.
തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലായിരുന്നു ഹോക്കി പരിശീലനത്തിന്റെ തുടക്കം. 2021ൽ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച ഗോൾകീപ്പർ ബഹുമതി നേടി. തുടർന്ന് ഇന്ത്യൻ ജൂനിയർ ക്യാമ്പിലെത്തി. പത്തനാപുരം ഗോപനിവാസിൽ ഗോപകുമാരൻനായരുടെയും ബി സന്ധ്യമോളുടെയും മകനാണ്. ഡിസംബർ 28ന് ഹോക്കി ലീഗ് തുടങ്ങും.









0 comments