ട്രിപ്പിളടിച്ച് ഹാരി ബ്രൂക്ക്; ഇംഗ്ലണ്ട് സ്‌കോർ 800 കടന്നു

മുൾട്ടാൻ
പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ട്രിപ്പിൾ സെഞ്ചുറി നേടി. 322 പന്തിൽ 317 റണ്ണടിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇംഗ്ലീഷ് ബാറ്ററാണ്. 29 ഫോറും മൂന്ന് സിക്‌സറും നിറഞ്ഞതായിരുന്നു ഇരുപത്തഞ്ചുകാരന്റെ ഇന്നിങ്സ്. ഇരട്ട സെഞ്ചുറിയുമായി (262) ജോ റൂട്ട് പിന്തുണച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 454 റണ്ണടിച്ചു.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 823 റണ്ണിന് ഡിക്ലയർ ചെയ്‌തു. നാലാംദിവസം കളി നിർത്തുമ്പോൾ പാകിസ്ഥാൻ രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 152 റണ്ണെടുത്തു. ഒന്നാം ഇന്നിങ്സിൽ 556 റണ്ണാണ് നേടിയത്. ഇപ്പോഴും പാകിസ്ഥാൻ 115 റൺ പിറകിലാണ്. ഇംഗ്ലണ്ട് അടിച്ചെടുത്തത് ടെസ്റ്റിലെ നാലാമത്തെ ഉയർന്ന സ്‌കോറാണ്.









0 comments