ഇന്ത്യക്ക്‌ ഇന്ന്‌ ദക്ഷിണാഫ്രിക്ക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 10:53 PM | 0 min read


ദുബായ്‌
ട്വന്റി20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിനുമുമ്പുള്ള അവസാന സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന്‌ ദക്ഷിണാഫ്രിക്കയെ നേരിടും. രാത്രി 7.30നാണ്‌ മത്സരം. ആദ്യ പരിശീലനമത്സരത്തിൽ ഇന്ത്യ 20 റണ്ണിന്‌ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചിരുന്നു.

ആദ്യം ബാറ്റെടുത്ത ഇന്ത്യ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 141 റണ്ണെടുത്തു. വിൻഡീസിന്റെ മറുപടി എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 121 റണ്ണിന്‌ അവസാനിച്ചു. ഇന്ത്യൻ നിരയിൽ ജെമീമ റോഡ്രിഗസാണ്‌ (52) തിളങ്ങിയത്‌. വിൻഡീസിനായി ചിനെല്ലി ഹെൻറി 59 റണ്ണുമായി പുറത്തായില്ലെങ്കിലും കളി ജയിക്കാനായില്ല. ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ 33 റണ്ണിന്‌ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ഇന്ന്‌ വിൻഡീസിനെ നേരിടും. ഇംഗ്ലണ്ടിന്‌ ന്യൂസിലൻഡാണ്‌ എതിരാളി. ദക്ഷിണാഫ്രിക്ക ആദ്യ സന്നാഹമത്സരത്തിൽ ന്യൂസിലൻഡിനോട്‌ തോറ്റിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home