വീണ്ടും ചരിത്രം രചിച്ച്‌ അഫ്‌ഗാനിസ്ഥാൻ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ പരമ്പര വിജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 10:37 AM | 0 min read

ഷാർജ > അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ്‌  ടീം ജൈത്രയാത്ര തുടരുകയാണ്‌. തുടർച്ചയായ രണ്ടാം ജയത്തോടെ ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്രത്തിലെ തങ്ങളുടെ ആദ്യ പരമ്പര വിജയം നേടിയിരിക്കുകയാണ്‌ അഫ്‌ഗാൻ പട. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിലെ ആദ്യ വിജയം കുറിച്ച് രണ്ടു ദിവസത്തിനുള്ളിലാണ്‌ അഫ്‌ഗാന്റെ ആദ്യ പരമ്പര വിജയവും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 117 റൺസിനായിരുന്നു അഫ്‌ഗാന്റെ വിജയം. ആദ്യം ബാറ്റ്‌ ചെയ്ത അഫ്‌ഗാൻ 50 ഓവറിൽ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 311 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ പ്രോട്ടീസിന്‌ 134 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഏകദിനത്തിലെ റൺ അടിസ്ഥാനത്തിലുള്ള അഫ്‌ഗാന്റെ ഏറ്റവും വലിയ വിജയമാണിത്‌.

വെറും 19 റൺസ്‌ മാത്രം വിട്ട് നൽകി അഞ്ച്‌ വിക്കറ്റ്‌ നേടിയ റാഷിദ്‌ ഖാനാണ്‌ അഫ്‌ഗാൻ വിജയം എളുപ്പമാക്കിയത്‌. ജന്മദിനത്തിലായിരുന്നു റാഷിദ്‌ ഖാന്റെ  ഏകദിന കരിയറിലെ അഞ്ചാം അഞ്ച്‌ വിക്കറ്റ്‌ നേട്ടം. സെഞ്ച്വറി സ്വന്തമാക്കിയ റഹ്മാനുള്ള ഗുർബാസ് (110 പന്തിൽ 105), അതിവേഗം സ്‌കോർ ബോർഡ്‌ ചലിപ്പിച്ച അസ്മത്തുല്ല ഒമർസായ് (50 പന്തിൽ 86) എന്നിവരും അഫ്‌ഗാന്റെ ചരിത്ര നേട്ടത്തിൽ പ്രധാന പങ്കാളികളായി.



deshabhimani section

Related News

View More
0 comments
Sort by

Home