ജയത്തോടെ ഒസാക്ക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 03:06 AM | 0 min read

ന്യൂയോർക്ക്‌
യുഎസ്‌ ഓപ്പൺ ടെന്നീസിൽ മുൻ ചാമ്പ്യൻ നവോമി ഒസാക്കയ്‌ക്ക്‌ വൈകാരികമായ തിരിച്ചുവരവ്‌. വനിതാ സിംഗിൾസ്‌ മുൻ ചാമ്പ്യനായ ജപ്പാൻകാരി ആദ്യറൗണ്ടിൽ പത്താം സീഡ്‌ യെലേന ഒസ്റ്റപെങ്കൊയെയാണ്‌ തോൽപ്പിച്ചത്‌. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം (6–-3, 6–-2). മത്സരശേഷം ഒസാക്ക കണ്ണീരണിഞ്ഞു.

കഴിഞ്ഞതവണ യുഎസ്‌ ഓപ്പണിൽ ഒസാക്ക കളിച്ചിരുന്നില്ല. മകൾ പിറന്നതിനാൽ വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞവർഷം ജൂലൈയിലാണ്‌ കളത്തിൽ തിരിച്ചെത്തിയത്‌. 2018ലും 2020ലും ഇവിടെ ചാമ്പ്യനായിട്ടുണ്ട്‌. നാലുവർഷത്തിനിടെ ആദ്യ പത്തു റാങ്കിലുള്ള ഒരു കളിക്കാരിയെ തോൽപ്പിക്കുന്നത്‌ ആദ്യം. രണ്ടാംറൗണ്ടിൽ ഫ്രഞ്ച്‌ ഓപ്പൺ മുൻ ഫൈനലിസ്റ്റ്‌ കരോളിന മുച്ചോവയാണ്‌ എതിരാളി. ഒന്നാംസീഡ്‌ ഇഗ ഷ്വാടെക്‌, നാലാംസീഡ്‌ എലേന റിബാക്കിന, അഞ്ചാംസീഡ്‌ ജാസ്‌മിൻ പൗളിനി, ആറാംസീഡ്‌ ജെസീക്ക പെഗുല എന്നിവരും രണ്ടാംറൗണ്ടിലെത്തി. മുൻ വിംബിൾഡൺ ചാമ്പ്യൻ എമ്മ റഡുകാനു പുറത്തായി.പുരുഷന്മാരിൽ ഒന്നാംറാങ്കുകാരൻ ഇറ്റലിയുടെ യാനിക്‌ സിന്നർ, മൂന്നാംറാങ്കുള്ള സ്‌പാനിഷ്‌ താരം കാർലോസ്‌ അൽകാരെസ്‌, ഡാനിൽ മെദ്‌വെദെവ്‌ എന്നിവർ  രണ്ടാംറൗണ്ടിലെത്തി. ഗ്രീക്ക്‌ താരം സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസ്‌ തോറ്റു.



deshabhimani section

Related News

View More
0 comments
Sort by

Home