യുഎസ്‌ ഓപ്പൺ ടെന്നീസ്‌ ; ജൊകോവിച്ച്‌ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 10:30 PM | 0 min read


ന്യൂയോർക്ക്‌
ഇരുപത്തഞ്ചാം ഗ്രാൻഡ്‌ സ്ലാം കിരീടം ലക്ഷ്യമിട്ടുള്ള നൊവാക്‌ ജൊകോവിച്ചിന്റെ കുതിപ്പിന്‌ തുടക്കം. യുഎസ്‌ ഓപ്പൺ ടെന്നീസ്‌ പുരുഷ സിംഗിൾസിൽ ആദ്യറൗണ്ടിൽ മൾഡോവയുടെ റഡു ആൽബോട്ടിനെ  കീഴടക്കി (6–-2, 6–-2, 6–-4). 

വിടാതെ പിന്തുടരുന്ന പരിക്കുമൂലം വിടവാങ്ങൽ പ്രഖ്യാപിച്ച ഓസ്‌ട്രിയൻ താരം ഡൊമിനിക്‌ തീം ആദ്യ റൗണ്ടിൽ പുറത്തായി. ബ്രിട്ടന്റെ  ബെൻ ഷെൽട്ടൺ 6–-4, 6–-2, 6–-2ന്‌ ജയിച്ചു. 2020ൽ യുഎസ്‌ ഓപ്പൺ നേടിയ തീം മുപ്പതാംവയസ്സിലാണ്‌ കളം വിടുന്നത്‌. ഇന്ത്യൻതാരം സുമിത്‌ നഗൽ ആദ്യറൗണ്ടിൽ മടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home