ഈസ്‌റ്റ്‌ ബംഗാളിനെ കശക്കി ലജോങ്‌ ; നോർത്ത്‌ ഈസ്‌റ്റും സെമിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 11:08 PM | 0 min read


കൊൽക്കത്ത
കരുത്തരായ ഈസ്‌റ്റ്‌ ബംഗാളിനെ 2–-1ന്‌ കീഴടക്കി ഷില്ലോങ്‌ ലജോങ്‌ ഡ്യൂറൻഡ്‌ കപ്പ്‌ ഫുട്‌ബോൾ സെമിയിൽ. നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡും അവസാനനാലിൽ ഇടംപിടിച്ചു. ഇന്ത്യൻ ആർമിയെ രണ്ടുഗോളിന്‌ തോൽപ്പിച്ചാണ്‌ മുന്നേറ്റം. നാളെ നടക്കുന്ന ക്വാർട്ടർ മത്സരങ്ങളിൽ കേരള ബ്ലാസ്‌റ്റേഴ്സ്‌–-ബംഗളൂരു എഫ്‌സിയെയും (രാത്രി 7.00) മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ പഞ്ചാബ്‌ എഫ്‌സിയെയും (വൈകിട്ട്‌ 4.00) നേരിടും.

വമ്പൻ താരനിരയുമായി എത്തിയ ഈസ്‌റ്റ്‌ ബംഗാളിനെ ലജോങ്‌ ഞെട്ടിച്ചു. കളി തുടങ്ങി 10 മിനിറ്റിനുള്ളിൽ ലജോങ്‌ ലീഡ്‌ നേടി. ബ്രസീലുകാരൻ റുഡ്‌വേർ സിൽവ ലക്ഷ്യം കണ്ടു. ദിമിത്രിയോസ്‌ ഡയമന്റാകോസും ജീക്‌സൺ സിങ്ങും നന്ദകുമാർ ശേഖറും ഉൾപ്പെട്ട ഈസ്‌റ്റ്‌ ബംഗാൾ നിര തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു. കളി തീരാൻ 13 മിനിറ്റ്‌ ശേഷിക്കെ ഈസ്‌റ്റ്‌ ബംഗാൾ സമനില നേടി. നന്ദകുമാർ ശേഖറാണ്‌ ലക്ഷ്യം കണ്ടത്‌. മലയാളിതാരം പി വി വിഷ്‌ണു അവസരമൊരുക്കി. ലജോങ്‌ വിട്ടുകൊടുത്തില്ല. ഏഴ്‌ മിനിറ്റിനുള്ളിൽ ലീഡ്‌ തിരിച്ചുപിടിച്ചു. സിൻഡൽ ഫിഗോയാണ്‌ വിജയഗോൾ നേടിയത്‌. കോക്രജാറിൽ നടന്ന മത്സരത്തിൽ ആർമിക്കെതിരെ നോർത്ത്‌ ഈസ്‌റ്റ്‌ അനായാസ ജയം സ്വന്തമാക്കി. നെസ്‌റ്ററും ഗില്ലെർമോയും നോർത്ത്‌ ഈസ്‌റ്റിനായി ഗോളടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home