
പരസ്യചിത്രകാരനായ ശരത് സന്ധിത്ത് മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന പരോൾ ചിത്രീകരണം പൂർത്തിയായി. കർഷകനായാണ് മമ്മൂട്ടിയെത്തുന്നത്. ആന്റണി ഡിക്രുസ്എന്റർടൈൻമെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസ് ആണ് നിർമാണം. മിയ ജോർജും ഇനിയയും നായികമാർ. ലാലു അലക്‌സ്, സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, പ്രഭാകരൻ, അശ്വിൻ പത്മരാജ്, അലൻസിയർ, ഇർഷാദ്, സോഹൻ സീനുലാൽ, വി കെ പ്രകാശ്, മുത്തുമണി, കലാഭവൻ ഹനീഫ്, അരിസ്‌റ്റോസുരേഷ്, ഹരി, കലിംഗ ശശി, കലാശാല ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. തിരക്കഥ അജിത്പൂജപ്പുര. ഗാനങ്ങൾ റഫീഖ് അഹമ്മദ്, ഹരി നാരായണൻ, ഷിഹാസ് ഗനം. ഛായാഗ്രഹണം ലോകനാഥൻ. എഡിറ്റിങ് സുരേഷ് അർസ്.
ഇര മാർച്ചിൽ

സൈജു സി എസ് സംവിധാനംചെയ്യുന്ന ഇര മാർച്ച് ആദ്യവാരം തിയേറ്ററുകളിലെത്തും. ഉണ്ണിമുകുന്ദനും ഗോകുൽ സുരേഷ് ഗോപിയും നായകരാകുന്ന ചിത്രത്തിൽ മിയാ ജോർജും നിരഞ്ജനാ അനുപുമാണ് നായികമാർ. ശങ്കർ രാമകൃഷ്ണൻ, ഈ എ രാജേന്ദ്രൻ, അലൻസിയർ, ലെന, നിർമൽ പാലാഴി ജയൻ വിനോദ് കോവൂർ എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ നവീൻ ജോൺ. ഹരിനാരായണന്റെ ഗാനങ്ങൾക്ക് ഗോപി സുന്ദർ സംഗീതം നൽകുന്നു. ഛായാഗ്രഹണം സുധി സുരേന്ദ്രൻ. എഡിറ്റിങ് ജോൺകുട്ടി. വൈശാഖ് ഉദയ്കൃഷണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്.
രണം

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ നിർമൽ സഹദേവൻ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് രണം. അമേരിക്കയിൽമാത്രം ചിത്രീകരിച്ച ചിത്രം നിർമിക്കുന്നത് യെസ് സിനിമാസിന്റെ ബാനറിൽ ആനന്ദ് പയ്യന്നൂർ ആണ്. ഇഷ തൽവാറാണ് നായിക. സംവിധായകൻ ശ്യാമപ്രസാദ്, നന്ദു, അശ്വിൻകുമാർ, സന്തോഷ് കീഴാറ്റുർ എന്നിവർക്കൊപ്പം ഹോളിവുഡ് താരങ്ങളും അണിനിരക്കുന്നു. സംഗീതം ജാക്‌സ് ബി ജോയ്. ഛായാഗ്രഹണം ജിഗ്മി ടെൽസിംഗ്. എഡിറ്റർ ശ്രീജിത് സാരംഗ്. അമരിക്കയിലെ ഡിട്രോയിറ്റിലെത്തുന്ന മലയാളി യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
അങ്കരാജ്യത്തെ ജിമ്മന്മാർ

നവാഗതനായ പ്രതീഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് അങ്കരാജ്യത്തെ ജിമ്മന്മാർ. രൂപേഷ് പീതാംബരൻ, രാജീവ്പിള്ള, ഡോ. റോണി, അനുമോഹൻ എന്നിവരാണ് പ്രധാന താരങ്ങൾ. ഡി ക്യു സിനിമാസിന്റെ ബാനറിൽ സുമേഷ് ഇ കെ ജാക്‌സൺ ജയിംസ്, സാമുവൽ മാത്യു എന്നിവർ ചേർന്നു നിർമിക്കുന്നു. ഛായാഗ്രഹണം ജിക്കു ജേക്കബ് പീറ്റർ, ഗാനം ഒ എസ് ഉണ്ണികൃഷ്ണൻ. സംഗീതം ഗിരീഷ് നാരായണൻ.
0 comments