എം ടിയ്ക്ക് കലോത്സവ വേദിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദരം

എം ടി - നിള: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രധാനവേദിക്ക് പുതിയ പേര്

MT VASUDEVAN NAIR
വെബ് ഡെസ്ക്

Published on Dec 31, 2024, 04:49 PM | 1 min read

തിരുവനന്തപുരം: മലയാളത്തിന്റെ സ്വന്തം എം ടി വാസുദേവൻ നായർക്ക് കലോത്സവ വേദിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദരം. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രധാനവേദിയുടെ പേര് എം ടി - നിള എന്നാക്കി പുനർനാമകരണം ചെയ്തു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് മാറ്റം. നേരത്തെ കലോത്സവ വേദികൾക്ക് നദികളുടെ പേരിടാൻ തീരുമാനിച്ചിരുന്നു.


"അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന

മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന

എന്‍റെ നിളാനദിയാണെനിക്കിഷ്ടം"


എന്ന എംടിയുടെ ഏറ്റവും പ്രശസ്തമായ ഉദ്ധരണിയും മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ആലേഖനം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home