സെനഗലിനെതിരെ ബ്രസീലിന് രണ്ട് ഗോൾ ജയം

ലണ്ടൺ: ആഫ്രിക്കൻ ശക്തികളായ സെനഗലുമായി നടന്ന സൗഹൃദമത്സരത്തിൽ ബ്രസീലിന് രണ്ട് ഗോൾ ജയം.ആദ്യ പകുതിയിലായിരുന്നു ബ്രസീൽ ഇരുഗോളുകളും നേടിയത്. ബ്രസീൽ ആധിപത്യം പുലർത്തിയ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്താൻ ഇരുടീമുകൾക്കുമായില്ല.ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 26-ാം മിനിറ്റിൽ അറ്റാക്കർ എസ്റ്റാവോയും 35-ാം മിനിറ്റിൽ മധ്യനിരതാരം കാസമിറോയുമാണ് സ്‌കോർ ചെയ്തത്.
തുടക്കം മുതൽ ആക്രമണ ശൈലിയായിരുന്നു ബ്രസീൽ പുറത്തെടുത്തത്. തുടർന്ന് അനായാസമായി ഗോൾ നേടുകയായിരുന്നു. വിനീഷ്യസ് ജൂനിയർ അടക്കം പ്രമുഖ താരങ്ങളെല്ലാം ആദ്യഇലവനിൽ ഉണ്ടായിരുന്നു.കഴിഞ്ഞ ഒക്ടോബറിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജപ്പാനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ ബ്രസീലിന് ഇത് ആശ്വാസവിജയമാകുകയാണ്








0 comments