24-ാം പാർടി കോൺഗ്രസ്

13 പ്രമേയങ്ങൾ, ചർച്ചകൾ, യുദ്ധങ്ങളിൽ വേട്ടയാടപ്പെടുന്ന മനുഷ്യർക്ക് ഐകദാർഢ്യം

cpim
വെബ് ഡെസ്ക്

Published on Apr 05, 2025, 07:07 PM | 2 min read

മധുര: പാർടി കോൺഗ്രസ് നാല് ദിവസം പിന്നിട്ടപ്പോൾ രാജ്യത്തെയും മനുഷ്യരുടെ അടിസ്ഥാന ജീവിതത്തെയും ആഴത്തിൽ ബാധിക്കുന്ന പ്രശ്നങ്ങളിൽ ചർച്ചകളും സംവാദവും ഉയർത്തി. ലോകത്തെ ആശങ്കപ്പെടുത്തുന്ന അധിനിവേശ ശ്രമങ്ങളിലും യുദ്ധങ്ങളിലും ആശങ്കയും, വേട്ടയാടപ്പെടുന്ന മനുഷ്യർക്ക് ഐകദാർഢ്യവും പ്രഖ്യാപിച്ചു. പ്രായോഗിക പദ്ധതികൾ ഉയർത്തി കാട്ടി.


തൊഴിലാളിവർഗ അവകാശങ്ങൾക്കു നേരെയുള്ള ആക്രമണത്തിനെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ നയിച്ച സമരങ്ങളെയും കർഷകരുടെ പ്രശ്‌നങ്ങളിൽ സംയുക്ത കിസാൻ മോർച്ച നയിച്ച സമരങ്ങളെയും പാർട്ടി സജീവമായി പിന്തുണച്ചതിനെ റിപ്പോർട് പരാമർശിക്കുന്നു. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭൂമി, വീട്, ഉപജീവനമാർഗ്ഗം എന്നിവയ്ക്കായുള്ള അടിസ്ഥാന വിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിതും എടുത്തു പറഞ്ഞു. സമത്വപൂർണമായ പൊതുജീവിതം നയിക്കുന്നതിനുള്ള അടിസ്ഥാന ക്ഷേമപദ്ധതികൾ പൌരൻമാരുടെ മൌലികാവകാശമെന്ന് വിലയിരുത്തി.


ഓരോ സംസ്ഥാനങ്ങളിലെയും പ്രവർത്തനങ്ങളെ വേർതിരിച്ച് പരാമർശിച്ചു. കേരളത്തിൽ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ വലിയ പ്രചാരണങ്ങൾ നടന്നു. പശ്ചിമ ബംഗാളിൽ യുവാക്കൾ തൊഴിലില്ലായ്മയ്‌ക്കെതിരെ വിപുലമായ പ്രചാരണം നടത്തി. ത്രിപുരയിൽ ബിജെപി ആക്രമണങ്ങൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ പ്രചാരണങ്ങൾ നടന്നു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരായ പ്രതിഷേധങ്ങളിലും, പ്രത്യേകിച്ച് പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി സജീവമായ പങ്കുവഹിച്ചതായുള്ള പ്രവർത്തനങ്ങളും വിലയിരുത്തി.


സമ്മേളനത്തിൽ 13 പ്രമേയങ്ങൾ പാസാക്കി


ഏപ്രിൽ 3 ന് ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അവസാനിച്ച രാഷ്ട്രീയ പ്രമേയത്തെക്കുറിച്ചുള്ള ചർച്ചകളിൽ 53 പ്രതിനിധികൾ പങ്കെടുത്തു. പ്രതിനിധികൾ അവതരിപ്പിച്ച ചർച്ചകൾക്കും ഭേദഗതികൾക്കും പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് മറുപടി നൽകി. പ്രതിനിധികളിൽ നിന്ന് 174 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു.


 പ്രമേയങ്ങൾ ചരുക്കം

ഭിന്നിപ്പിക്കുന്നതും അന്യായവുമായ വഖഫ് ഭേദഗതി നിയമം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം അവതരിപ്പിക്കുകയും കേന്ദ്രകമ്മിറ്റി അംഗം അഞ്ജു കാർ പിന്താങ്ങുകയും ചെയ്തു.


ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവിയും ജനാധിപത്യവും പുനഃസ്ഥാപിക്കുകയും ദ്രുതഗതിയിലുള്ള വികസനം ഉറപ്പാക്കുകയും ചെയ്യുക. കേന്ദ്ര കമ്മിറ്റി അംഗം യൂസഫ് തരിഗാമിയാണ് ഇത് അവതരിപ്പിച്ചത്, കേന്ദ്ര കമ്മിറ്റി അംഗം ഉദയ് നർക്കർ അതിനെ പിന്താങ്ങി.


ക്യൂബയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അമേരിക്ക ഏർപ്പെടുത്തിയ മനുഷ്യത്വരഹിതമായ സാമ്പത്തിക ഉപരോധത്തെ അപലപിക്കുകയും ചെയ്യുന്നു. ഇത് അരുൺ കുമാർ അവതരിപ്പിച്ചു, മയൂഖ് ബിശ്വാസ് പിന്താങ്ങി.


കാർഷിക വിപണനത്തെക്കുറിച്ചുള്ള ദേശീയ നയ ചട്ടക്കൂട് പിൻവലിക്കുക. കൃഷ്ണപ്രസാദ് അവതരിപ്പിച്ച പ്രമേയം കേന്ദ്ര കമ്മിറ്റി അംഗം കരുമലയൻ പിന്താങ്ങി.


അടിസ്ഥാന ആവശ്യങ്ങളെ മൗലികാവകാശങ്ങളായി അംഗീകരിക്കുക. ഇത് പൊളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലു അവതരിപ്പിക്കുകയും കേന്ദ്ര കമ്മിറ്റി അംഗം എ ആർ സിന്ധു പിന്തുണക്കുകയും ചെയ്തു.


എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. പോളിറ്റ് ബ്യൂറോ അംഗം രാമചന്ദ്ര ഡോം ഇത് അവതരിപ്പിച്ചു, കേന്ദ്ര കമ്മിറ്റി അംഗം ഇഷ്ഫാഖുർ റഹ്മാൻ പിന്താങ്ങി.


പൊതു വൈദ്യുതി മേഖലയ്ക്കു നേരെയുള്ള സ്വകാര്യവൽക്കരണ ആക്രമണങ്ങളെ ചെറുക്കുക. ഇത് സുദീപ് ദത്ത അവതരിപ്പിച്ചു, പ്രമോദ് പ്രധാൻ പിന്താങ്ങി

.

ആഴക്കടൽ ഖനനത്തിനെതിരെ. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് അവതരിപ്പിച്ച പ്രമേയം കേന്ദ്ര കമ്മിറ്റി അംഗം അലി കിഷോർ പട്നായിക് പിന്താങ്ങി.


സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ. കേന്ദ്ര കമ്മിറ്റി അംഗം മറിയം ധവാലെ ഇത് അവതരിപ്പിച്ചു, കേന്ദ്ര കമ്മിറ്റി അംഗം സുരേന്ദർ മല്ലിക് പിന്തുണച്ചു.


യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ആസക്തിയെ ചെറുക്കുക. കേന്ദ്ര കമ്മിറ്റി അംഗം സുഖ്‌വീന്ദർ സിംഗ് ഷെഖോൺ ഇത് അവതരിപ്പിച്ചു, കേന്ദ്ര കമ്മിറ്റി അംഗം അരുൺ മേത്ത പിന്തുണച്ചു.


LGBTQ+ വ്യക്തികൾക്ക് തുല്യ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കുക. കേന്ദ്ര കമ്മിറ്റി അംഗം യു വാസുകി ഇത് അവതരിപ്പിച്ചു, കെ നീല പിന്താങ്ങി.


വികലാംഗർക്ക് അന്തസ്സും നീതിയും ഉറപ്പാക്കുക. ഇത് ഝാൻസി റാണി അവതരിപ്പിച്ചു, സാമ്യ ഗാംഗുലി പിന്താങ്ങി.


യുജിസി കരട് ചട്ടങ്ങളെ എതിർക്കുക. ഇത് രാജീവ് കുൻവാർ അവതരിപ്പിക്കുകയും വി പി സാനു പിന്താങ്ങുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home