നേന്ത്രക്കായ ചിപ്‌സ്, ഇഞ്ചി ഉപ്പിലിടാൻ

നേന്ത്രക്കായ ചിപ്‌സാക്കി മാറ്റുമ്പോൾ ഏതെങ്കിലും രാസവസ്‌തുക്കൾ ചേർക്കുന്നുണ്ടോ. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത്?
കെ ബാലൻ നായർ, നീലേശ്വരം, കാസർകോട്
നേന്ത്രക്കായ തൊലി കളഞ്ഞ് പത്തു മിനിട്ടോളം വെള്ളത്തിലിടും. തുടർന്ന കായ കനം കുറച്ചരിഞ്ഞ് മഞ്ഞൾ, ഉപ്പ് എന്നിവ ചേർക്കും. എണ്ണ ചൂടാകുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന കഷണങ്ങൾ വറുത്തുകോരും. രീതിയിൽ ചെറിയ ഭേദഗതികൾ ഉണ്ടാവാമെന്നല്ലാതെ കൂടെ രാസവസ്‌തുക്കളൊന്നും ഉപയോഗിക്കേണ്ടതില്ല.
ഇഞ്ചി ഉപ്പിലിട്ട് കേട് വരാതെ സൂക്ഷിക്കുന്നവിധം അറിയണം.
ഫാത്തിമ, കൊണ്ടോട്ടി, മലപ്പുറം
അഞ്ചുമാസം പ്രായമായ നാരില്ലാത്ത പച്ച ഇഞ്ചി കഴുകി ചെറു കഷണങ്ങളാക്കി 16% ഉപ്പും 1% ലാക്‌ടിക് അമ്ലവും ചേർന്ന ലായനിയിൽ ഇട്ടുവെക്കാം. ഏതാണ്ട് ഒരുവർഷംവരെ കേടുകൂടാതിരിക്കും.









0 comments