വായു മലിനീകരണം ഏറ്റവും കുറവ്

വായുമലിനീകരണം (PM10) ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്‌ഥാനമാണ് കേരളമെന്ന് പഠന റിപ്പോർട്ട്. ഇന്ത്യയിലെ 280 ഓളം നഗരങ്ങളിലെ വായുമലിനീകരണത്തോതിനെ ആസ്‌പദമാക്കി ഗ്രീൻപീസ‌് എൻവയൺമെൻറൽ ട്രസ്‌റ്റ് (GPET) 2018 ജനുവരിയിൽ തയ്യാറാക്കിയ എയപൊകാളിപ‌്സ‌് 2 (Airpocalypse _ II Assesment of Air Pollution in Indian Cities) റിപ്പോർട്ടിലാണ് കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഒരു സംസ്ഥാനത്ത് പഠനം നടന്ന എല്ലാ നഗരങ്ങളിലും ദേശീയ മലിനീകരണബോർഡ് (CPCB) നിഷ്‌കർഷിച്ചിരിക്കുന്നതിനേക്കാൾ
(60 ug/m3) കുറവ് വാർഷിക ശരാശരി വായുമലിനീകരണത്തോത് നിലനിൽക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഏറ്റവും കുറഞ്ഞ വായുമലിനീകരണം നിലനിൽക്കുന്ന ഇന്ത്യൻ പട്ടണവും കേരളത്തിലാണ് (പത്തനംതിട്ട ‐ 29 ug/m3) എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ പ്രദേശങ്ങളിൽ വായുമലിനീകരണത്തോത് നേരിയ തോതിൽ വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
റിപ്പോർട്ട് പ്രകാരം രാജ്യതലസ്ഥാനമായ ഡൽഹിയാണ‌് വായുമലിനീകരണം ഏറ്റവും രൂക്ഷമായ ഇന്ത്യൻ നഗരം. സിപിസിബിയുടെ നിർദ്ദിഷ്‌ടതോതിനേക്കാൾ അഞ്ചിരട്ടിയാണ് ഡൽഹിയിലെ വായുമലിനീകരണ തോത്.










0 comments