ഇനി ടെക്ക് ടാക്‌സിന്റെയും കാലം

യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളെ കൂട്ടുപിടിച്ച് ടെക്ക് കമ്പനികളെ പുതിയ ഒരു ടാക്‌സിന്റെ വരുതിയിൽ വരുത്താനുള്ള ഫ്രഞ്ച് നീക്കം പ്രതീക്ഷിച്ച രീതിയിൽ അവസാനിച്ചില്ല. പക്ഷെ ഫ്രാൻസ് തോൽവി സമ്മതിക്കാൻ പോകുന്നില്ല. തങ്ങൾ ചുക്കാൻ പിടിക്കുന്ന ഗഫാ ടാക്സ് ഫ്രാൻസ് ഒറ്റയ്ക്ക് നടപ്പിലാക്കാൻ പോകുന്നു. ജനുവരി ഒന്നിന് നിലവിൽ വരുന്ന ഈ ടാക്സ് ആദ്യ വർഷം അഞ്ഞൂറ് മില്യൺ യൂറോ ഫ്രാൻസിന് ലഭിക്കാൻ വഴി ഒരുക്കും എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.
ടെക്ക് കമ്പനികൾ വരുമാനം ടാക്സ് നന്നെക്കുറവായ ചില രാജ്യങ്ങളിലേക്ക് മാറ്റുകയും, അതുവഴി വരുമാനം ലഭിക്കുന്ന യഥാർഥ രാജ്യങ്ങളിൽ ടാക്സ് അടയ്ക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം സുപരിചിതമാണ്. ഈ സൂത്രപ്പണികൾ ഇനി നടപ്പില്ല എന്ന് ഉച്ചത്തിൽ പറയുകയാണ് ഫ്രാൻസ് ഈ നീക്കത്തിലൂടെ ചെയ്യുന്നത്. ഇന്ത്യ, സ്‌പെയിൻ, ഇറ്റലി, യൂ കെ എന്നീ രാജ്യങ്ങളും ടെക്ക് കമ്പനികളുടെ ഈ 'തട്ടിപ്പ്' മടുത്തിട്ടു ഇത്തരം ടാക്സ് നിയമങ്ങൾ വരും വർഷങ്ങളിൽ കൊണ്ട് വരും എന്നാണു പറയപ്പെടുന്നത്.
ഫ്രാൻസ് പല രാജ്യങ്ങളുമായും സംഘടനകളുമായും കൂടെ ചേർന്ന് ഇത്തരം നീക്കങ്ങൾ നടത്താണ് തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയെങ്കിലും, അവസാനം തങ്ങളുടെ ടാക്സുമായി ഒറ്റയ്ക്ക് മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.









0 comments