മുയലുകളുടെ ഭക്ഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2018, 05:09 PM | 0 min read

മുയലുകളെ വളർത്തി കർഷകർക്ക്‌ ആദായം നേടാം
മൂന്ന‌് ഇനങ്ങളായി തിരിക്കാം.     ചെറിയ ഇനം ‐ 5‐6 മാസവും ഇടത്തരം 6‐7 മാസവും വലുത്‌ ‐ 8‐10 മാസവുംകൊണ്ട്‌ പ്രായപൂർത്തിയാകും.

പോഷണം: കാട്ടുമുയൽ വനത്തിലെ കായകളും കിഴങ്ങുകളും ഇലകളും തിന്നുന്നു. വീട്ടിൽ വളർത്തുന്ന ഇവയ്‌ക്ക്‌ വേണ്ടന്ന ഭക്ഷണം നൽകണം.

സമതുല്യതാഹാരം: ഇവയിൽ ധാതുലവണങ്ങൾക്കും ജീവകങ്ങൾക്കും പുറമെ അഞ്ചുമുതൽ 10 വരെ ഘടകങ്ങൾ ഉൾപ്പെടുത്താം. ധാന്യം (ചോളം, അരി, ഗോതമ്പ്‌, തവിട്‌), ഉണക്ക മരച്ചീനി, പുല്ല‌് എന്നിവ. പ്രോട്ടീന്റെ ലഭ്യതയ്‌ക്ക്‌ പയർവർഗങ്ങൾ, കപ്പ, പിണ്ണാക്ക്‌, തേങ്ങാപിണ്ണാക്ക്‌, പരിപ്പുകൾ, കടല എന്നിയവും ജന്തുജന്യമായ പ്രോട്ടീനുവേണ്ടി പാൽപ്പൊടി, ഇറച്ചി എല്ലുപൊടി, മീൻപൊടി എന്നിവയും ചേർക്കാം. ‘സ്വാദ്‌ കൂടുവാൻ’ പെല്ലറ്റ്‌ രൂപത്തിലുള്ള ‘മൊളാൻസും’ നൽകാം.

ചെറുകിടകർഷകർ ‐റൊട്ടിക്കഷണം, ചോറ്‌, പച്ചക്കറി അവശിഷ്‌ടങ്ങൾ, വിവിധതരം ഇലകൾ എന്നിവയും നൽകാറുണ്ട്‌. ജലം ‐ ജീവൻ നിലനിർത്തുന്നതിന്‌ വെള്ളം വളരെ ആവശ്യമാണ്‌. മുയലിന്റെ പ്രായം, ശരീരസ്‌ഥിതി എന്നിവ ആശ്രയിച്ച്‌ വെള്ളത്തിന്റെ അളവ്‌ കൂട്ടാം. വേനൽക്കാലത്ത്‌ ജലം അധികം വേണ്ടിവരും. വെള്ളത്തിന്റെ അഭാവംമൂലം പ്രത്യുൽപ്പാദനം, മുലയൂട്ടുന്ന തള്ളയുടെ പാലുൽപ്പാദനം എന്നിവ കുറയും. മുരടിപ്പ്‌, വളർച്ച, അസുഖങ്ങൾ എന്നിവ വരും. പ്രായപൂർത്തിയായ ഒരു മുയൽ 150 മുതൽ 200 ഗ്രാം പച്ചിലയും 40 മുതൽ 60 ഗ്രാം വരെ കാരറ്റും 20 ഗ്രാം കുതിർത്ത കടലയും കഴിക്കും. ഓരോ സ്‌ഥലങ്ങളിലും ലഭിക്കുന്ന ആഹാരപദാർഥങ്ങൾ ഉപയോഗിച്ച്‌ സമതുല്യത ഖരാഹാരം നൽകാം.

ഉദാഹരണത്തിന്‌

കടല ‐ 35 ശതമാനം. ഗോതമ്പ്‌ –-30 ശതമാനം, കപ്പലണ്ടി പിണ്ണാക്ക്‌ ‐ 23.5 ശതമാനം, ഇറച്ചി എല്ലുപൊടി ‐ 10 ശതമാനം, ധാതുലവണങ്ങൾ ‐ ഒരു ശതമാനം, ഉപ്പ്‌ ‐ 0.5 ശതമാനം.
മൊത്തം : 100 ശതമാനം

വളർച്ചയെത്തിയ മുയൽ ദിവസം 125 ഗ്രാം ഖരാഹാരം തിന്നും. ആവശ്യത്തിന്‌ വെള്ളവും പുല്ലും നൽകണം.  പ്രസവിച്ച്‌ 3.5 ദിവസമായ തള്ളമുയലുകൾക്ക്‌ ആവശ്യമായ ഭക്ഷണം നൽകണം. 6 ആഴ്‌ച മുതൽ 12 ആഴ്‌ചവരെ 10 ഗ്രാം വീതം അധികം നൽകണം.

മറ്റു കാര്യങ്ങൾ: ഇണചേർത്താൽ പെൺമുയലുകൾ 28‐34 ദിവസങ്ങൾക്കകം പ്രസവിക്കും. ഇണചേർന്ന്‌ 10 ദിവസത്തിനുശേഷം പിൻകാലിന്റെ അടിവയറിൽ മൃദുവായി അമർത്തിയാൽ ഗർഭം നിർണയിക്കാം. ഒരു പ്രസവത്തിന്‌ ശരാശരി ആറുകുഞ്ഞുങ്ങൾ ഉണ്ടാകും.

(മൃഗസംരക്ഷണവകുപ്പിലെ റിട്ടയഡ്‌ ഡെപ്യൂട്ടി ഡയറക്ടറാണ്‌ ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home