ആപ്പിൾ ഉൽപ്പന്നങ്ങളുടെ പുതിയ ശ്രേണികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2018, 05:19 PM | 0 min read

 

ഇക്കഴിഞ്ഞ ദിവസം ആപ്പിൾ കമ്പനി തങ്ങളുടെ പുതിയ നിര ഉൽപ്പനങ്ങൾ ഇറക്കി.  മുൻ ലോഞ്ചുകളെ പോലെ ഒരു കാര്യം മാത്രം സ്ഥായിആയി ഇരുന്നു. പുതിയവ പഴയവയെകാലിലും വില കൂടിയത് ആണെന്നുള്ള ആപ്പിൾ തത്വം. 

ഉദാഹരണം: ആയിരം ഡോളറിന്റെ മാക്ബുക്കിനു പകരം വരുന്ന മോഡലിന് ആയിരത്തി ഇരുന്നൂറു ഡോളർ. എഴുനൂറു ഡോളർ ഉണ്ടായിരുന്ന ഐ ഫോൺ 8 നു പകരം വയ്ക്കാൻ വന്ന എക്സ് ആർ എന്ന മോഡലിന് 749 ഡോളർ വിലയുണ്ട്.

പുതിയ ഉൽപ്പന്നങ്ങൾ പഴയവ കാളിലും മികച്ചതായിരിക്കും എന്നുള്ളതിൽ സംശയമില്ല. പക്ഷെ ഈ കുത്തനെയുള്ള വിലക്കയറ്റം ആപ്പിൾ എന്ന ബ്രാൻഡിനെ സാധാരണക്കാരിൽ നിന്നും അകറ്റി നിർത്തുന്നു. അത് തന്നെയാണ് അവർക്ക് വേണ്ടത്. ഒൺലി ടോപ് ക്ലാസ്. പുതിയ മോഡൽ താങ്ങാൻ പറ്റാത്തവർ ചെയ്യുന്ന ഒരു സൂത്രമുണ്ട്. പുതിയ ഒരെണ്ണം ഇറങ്ങിയാൽ പഴയ മോഡൽ വാങ്ങുക. പഴയതിന്റെ വില താരതമ്യേന കുറവായിരിക്കുമെന്നുമാത്രമല്ല അത് ഇനിയും ഇടിച്ച് 'ചീപ്പ്' തലത്തിലേക്ക് താഴ്ത്തിക്കാട്ടാണ് ആപ്പിൾ ശ്രമിക്കും. അതിനു വിലക്കിഴിവും ലഭിക്കും.

കയ്യിലുള്ള പണം ചിലവാക്കാനും, അത് ചിലവാക്കി എന്നത് പത്തുപേരെ അറിയിക്കാൻ താല്പര്യമുള്ള ഉപഭോക്താക്കളാണ് ആപ്പിളിന്റെ ചങ്ങാതിമാർ. ഒരാൾക്ക് ആപ്പിളിന്റെ ഫോണോ കംപ്യൂട്ടറോ ഉണ്ടെന്നു നിങ്ങൾക്ക് എങ്ങിനെ അറിയാൻ സാധിക്കും? അവർ തന്നെ ചോദിക്കാതെ നിങ്ങളോട് അത് പറയും.

ആപ്പിളിന്റെ പുത്തൻ നിര ഉൽപ്പന്നങ്ങളെ അറിയാൻ  https://www.apple.com  എന്ന ലിങ്ക് സന്ദർശിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home