ഗൂഗിൾ പ്ലസ് വിടപറയുമ്പോൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2018, 04:50 PM | 0 min read

 

ഒാർക്കുട്ടിനുശേഷം ഗൂഗിളിന് സോഷ്യൽ നെറ്റവർക്ക് എന്ന നിലയിൽ ഒരു ഉൽപ്പനം വിജയിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വേവും, ബസ്സും ഒക്കെ പണ്ടേ പൂട്ടിപ്പോയി. ഒരിത്തിരി പ്രതീക്ഷയുമായി വന്നിട്ട് തട്ടിയും മുട്ടിയും പൊയ്ക്കൊണ്ടിരുന്ന ഗൂഗിൾ പ്ലസ്സിനു ഇതാ പൂട്ട് വീഴാൻ പോകുന്നു. സാധാരണ  കാണുന്നത് പോലെ പ്രതീക്ഷ കൈവെടിഞ്ഞല്ല ഇത്തവണത്തെ സംഭവ വികാസങ്ങൾ.

അഞ്ച് ലക്ഷത്തോളം പ്ലസ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പുറത്തുള്ള ഡെവലപ്പർമാർക്ക്  അജക ഉപയോഗിച്ച് സംഘടിപ്പിക്കാൻ സാധിക്കുന്ന ഒരു ബഗ് ഈ അടുത്ത് കണ്ടുപിടിക്കപ്പെട്ടു. ഇത് കണ്ടുപിടിക്കപ്പെട്ട ശേഷം ഈ വിവരം ഗൂഗിൾ പുറത്ത് പറഞ്ഞതുമില്ല. പൊതുജനവും ധനകാര്യ റെഗുലേറ്റർമാരും ഇടപെട്ടു

സംഭവം കൈവിട്ടുപോകാതിരിക്കാനായിരുന്നു ഈ മൂടിവയ്‌ക്കൽ. എന്തായാലും ഈ ഡാറ്റ ചോർച്ച ഒരു കാരണമായി എടുത്ത് ഈ സോഷ്യൽ നെറ്റ്‌വർക്ക് പൂട്ടാനാണ് ഗൂഗിളിന്റെ തീരുമാനം. ഇത് എന്തിനാണോ തുടങ്ങി വച്ചത് അതൊന്നും നടന്നില്ല എന്നത് ഗൂഗിൾ സമ്മതിച്ചുകൊണ്ടാണ് ഈ നീക്കം. അഞ്ച് സെക്കന്റിൽ അധികം ഇത് ഉപയോഗിക്കുന്ന തൊണ്ണൂറു ശതമാനം പേരും ചിലവഴിക്കുന്നില്ല എന്നത് ഗൂഗിളിനെ  വലിയൊരു കാര്യം പഠിപ്പിച്ചു . കഷ്ടം തന്നെ, അല്ലെ? ഈ ഡെവലപ്പർമാർക്ക് ആക്സസ് കിട്ടിയ സ്വകാര്യ വിവരങ്ങൾ അവർ ഉപയോഗിച്ചില്ല എന്നാണു ഗൂഗിൾ പറയുന്നത്.

വിശ്വസിക്കുകയല്ലാതെ നമുക്ക് വേറെ വഴിയില്ലല്ലോ. വിശ്വാസ്യതയാണ് ഡിജിറ്റൽ ഇക്കോണമിയുടെ കാതൽ. അത്  നഷ്ടപ്പെട്ടാൽ ബ്രാന്റുകൾ മൂക്ക് കുത്തി താഴോട്ടു വീഴും. അതിനുള്ള ഇടവരുത്താതെ അധികം ഒച്ചപ്പാടില്ലാതെ ഗൂഗിൾ പ്ലസ്സിനു ഷട്ടറിടാനുള്ള ഗൂഗിളിന്റെ നീക്കം ഒരു പക്ഷെ നിങ്ങൾ അറിയാതെ പോയേനെ.
 



deshabhimani section

Related News

View More
0 comments
Sort by

Home