യു ട്യൂബിനു പുതിയ തീം

ആൻഡ്രോയിഡ് ഫോണിൽ രാത്രിമുഴുവൻ വീഡിയോ കാണുന്ന സ്വഭാവം ഉണ്ടോ? സിനിമാ തീയറ്റർ പോലെ ഒരു ഇരുണ്ട സെറ്റപ്പ് ആയെങ്കിൽ കണ്ണിനു ഒരു ആശ്വാസം ഉണ്ടായേനെ എന്ന് തോന്നിയിട്ടില്ലേ? ഗൂഗിൾ അത് മനസ്സിലാക്കുകയും, അതിനുള്ള ഒരു ഫീച്ചർ പുറത്തിറക്കയും ചെയ്തിരിക്കുന്നു. കഴിഞ്ഞ മാർച്ചിൽ ഐ ഓ എസ് ഉപയോക്താക്കൾക്ക് ലഭ്യമായ ഡാർക് തീം എന്ന ഈ ഫീച്ചർ ആൻഡ്രോയിഡ് ഉപയോക്താക്കളുടെ യൂറ്റിയൂബ് ആപ്പിലും ഇതാ വന്നിരിക്കുന്നു. ആപ്പിന്റെ സെറ്റിംഗ്സ്, അതിൽ ജനറൽ എന്ന മെനുവിൽ പോയി ഈ തീം തിരഞ്ഞെടുക്കാവുന്നതാണ്.
ഡാർക്ക് എന്നാണു പേരെങ്കിലും കടും ചാര നിറമാണ് ഈ തീമിനുള്ളത്. ആപ്പിന്റെ ബാക്ഗ്രൗണ്ട്, സെറ്റിംഗ്സ്, തിരയൽ പേജുകൾ എന്നിവ അടക്കം ഒരു വെള്ളയെല്ലാം മാറി ഈ കടും ചാര നിറമാകും. യൂറ്റിയൂബിൽ വീഡിയോ കണ്ട് കണ്ണ് കളയേണ്ട എന്ന് ആരെങ്കിലും പറഞ്ഞാൽ, ഈ പുതിയ ഫീച്ചറിന്റെ പേര് പറഞ്ഞു ഇനി രക്ഷപെടാൻ ആവും.









0 comments