പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കാൻ ഒരു പ്രകൃതിദത്ത ഫ്രിഡ്ജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2018, 04:11 PM | 0 min read


പഴങ്ങളും പച്ചക്കറികളും ഏറെ ദിവസം കേടുകൂടാതെ സൂക്ഷിക്കുക എന്നത് പ്രധാന ആവശ്യമാണ്ഫ്രിഡ്ജു കളിലും മറ്റും പരിമിതമായെ ഇപ്പോൾ സാധിക്കുന്നുള്ളു. വീട്ടാവശ്യങ്ങൾക്കുവേണ്ടിയോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ കുറച്ചധികം പച്ചക്കറി കുറച്ചുനാൾ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ ലളിതമായ രീതിയിൽ ഒരു പ്രകൃതിദത്ത ഫ്രിഡ്ജ് വീട്ടുപരിസരത്ത് സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാം. ഫ്രിഡ്ജ് നിർമ്മിക്കുന്ന വിധം ഇങ്ങനെ.

വീട്ടിനടുത്ത് വെള്ളംകെട്ടി നിൽക്കാത്ത ഒരിടംവേണം. വെളിച്ചവും വായുസഞ്ചാരവും വേണം. ഇവിടെ ഇഷ്ടികയും മണ്ണും ഉപയോഗിച്ച് 165 സെ. മീ. നീളവും 115 സെ. മീറ്റർ വീതിയും 30 സെ. മീ. ഉയരവുമുള്ള ഒരു തറ നിർമിക്കുക. (സിമന്റ് വേണ്ട). ഈ തറക്ക് ചുറ്റും, തറയുടെ അരിക് ചേർത്ത്  ഇഷ്ടികയും മണ്ണും ഉപയോഗിച്ച് 67.5 സെ.മീ. ഉയരത്തിൽ ചുറ്റും ഒരു ഭിത്തികെട്ടുക. തുടർന്ന് 7.5 സെ. മീറ്റർ അകലം ഈ ഭിത്തിയിൽനിന്നും വിട്ട് അകത്ത് ഇതുപോലെ ഒരു ഭിത്തികൂടികെട്ടുക. ഇപ്പോൾ തറയുടെ മുകളിൽ രണ്ട് ഇഷ്ടിക ഭിത്തിയും രണ്ട് ഭിത്തികൾക്കിടയിൽ 7.5 സെ. മീറ്റർ വരുന്ന ഒരറയും നാലുഭാഗവും കിട്ടും. ഭിത്തി ഉറച്ചുകഴിഞ്ഞാൽ അറക്കകത്ത് (രണ്ട് ഭിത്തിക്കകത്തെ അറ) വെള്ളം നിറയ്‌ക്കുക.അടുത്തദിവസം അറയിൽ നനഞ്ഞ മണൽ നിറയ്‌ക്കുക.

ഉപയോഗിക്കേണ്ടവിധം:
സൂക്ഷിക്കേണ്ട പച്ചക്കറികളോ കിഴങ്ങോ, പഴങ്ങളോ നന്നായി കഴുകി ഇടക്ക് ദ്വാരമിട്ട പ്ലാസ്റ്റിക് ചാക്കിലോ സഞ്ചിയിലോ നിറച്ച് മണൽനിറച്ച നാലുചുറ്റ് ഭിത്തികൾക്കകത്തുള്ള അറയിൽ ഇട്ടുകൊടുക്കുക. ഇതിനുമുകളിൽ നേരിയ പൊളിത്തിൻ ഷീറ്റ് ഇട്ട് മൂടുക.

ഓലമേഞ്ഞോ, ചണച്ചാക്കു കൊണ്ടോ ഒരു അടപ്പുണ്ടാക്കി ഫ്രിഡ്ജിനെ മൂടുക. ഇതിനെ ദിവസവും ഒന്നോ രണ്ടോ നേരം ചെറുതായി നനയ്ക്കുക. (ഈ വർഷം നിലനിർത്താൻ മാത്രം). അകത്തെ ഉൽപ്പന്നങ്ങൾ നനയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കേടുകൂടാതെയും ഗുണമേന്മ നഷ്ടപ്പെടാതെയും രണ്ടാഴ്ച വരെ ഇത് സൂക്ഷിക്കാം. മഴയും വെയിലും നേരിട്ട് പതിയാതിരിക്കാൻ ഫ്രിഡ്ജിന് മുകളിൽ ഓലമെടഞ്ഞ  മറ ഉണ്ടാക്കാൻ ശ്രദ്ധിക്കണം.

പച്ചക്കറി മാത്രമല്ല പാലും തൈരുമെല്ലാം ഇതിൽ സൂക്ഷിക്കാം. ജലം നീരാവിയായി പോകുമ്പോൾ ഉണ്ടാകുന്ന കൂളിങ്ങ് ഇഫക്ട് ആണ് ഇതിന്റെ സാങ്കേതിക വിദ്യയായി പ്രവർത്തിക്കുന്നത്. ആകെ വേണ്ട ചെലവ് വളരെ കുറച്ചും. ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ' സീറൊ എനർജി  കൂൾ ചേമ്പർ എന്നാണ് ഇതിന്റെ പേര്.



deshabhimani section

Related News

View More
0 comments
Sort by

Home