എന്തും എവിടെയും എത്തിക്കാൻ

കയ്യിൽ ഉള്ള ഒരു പുസ്തകം നഗരത്തിന്റെ മറ്റേ അറ്റത്തുള്ള ഒരു ചങ്ങാതിയേ എൽപിക്കണം. എവിടെ യെങ്കിലും ക്യൂ നിന്ന് ഒരു ഫോം വാങ്ങണം. നാട്ടിൽ നിന്ന് അമ്മ കൊടുത്തയച്ച അച്ചാർ അകന്ന ബന്ധുവിന്റെ വീട്ടിൽ ചെന്ന് വാങ്ങണം. നഗരങ്ങളിൽ താമസിക്കുന്നവർ നേരിടുന്ന ചില 'പ്രശ്നങ്ങളാണ്' ഇവയൊക്കെ. ട്രാഫിക്കിൽ മണിക്കൂറുകൾ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തി ഇതൊക്കെ ചെയ്യാൻ സമയം കുറച്ചൊന്നുമല്ല വേണ്ടത്.
നഗരങ്ങളിലെ ഈ പ്രശ്നം പരിഹരിക്കാൻ ആണ് ഡൺസോ എന്ന കമ്പനിയുടെ പദ്ധതി. ബംഗളുരു, പുണെ, ഗുർഗാവ് എന്നിവിടങ്ങളിൽ ലഭ്യമായ എന്ത് ജോലിയും എൽപ്പിക്കാൻ കഴിയുന്ന അസിസ്റ്റന്റ് ആണ് ഡൺസോ. കബീർ ബിശ്വാസ് തുടങ്ങിയ ഈ കമ്പനിയിൽ സാക്ഷാൽ ഗൂഗിൾ ഈ അടുത്ത് പണം നിക്ഷേപിക്കുകയുണ്ടായി. ഈ ബിസിനസിനു ഭാവിയുണ്ട് എന്ന് ഗൂഗിൾ തിരിച്ചറിഞ്ഞു എന്ന് തീർച്ച യാണല്ലോ. ഇത് ഇന്ത്യയിൽ ഗൂഗിൾ നടത്തിയ നേരിട്ടുള്ള ആദ്യത്തെ നിക്ഷേപം ആണെന്നത് ഓർക്കുക.
കൂടുതൽ വിവരങ്ങൾക്ക് dunzo.in









0 comments