അചഞ്ചലമായി വ്യാപാരികൾക്ക്‌ ഒപ്പം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 14, 2018, 05:24 PM | 0 min read


കൊച്ചി
ജിഎസ്ടി സൃഷ്ടിച്ച ആശയക്കുഴപ്പങ്ങൾ കേരളത്തിലെ വ്യാപാരികളെ ഒന്നടങ്കം അനിശ്ചിതത്വത്തിലാക്കി. ഇത് കേരളത്തിന്റെ വരുമാനത്തിലും ഗണ്യമായ ഇടിവുണ്ടാക്കി. ചെക്പോസ്റ്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നു. അതോടെ എന്തൊക്കെ ചരക്കുകളാണ് ഇങ്ങോട്ടെത്തുന്നതെന്ന് അറിയാൻപോലും കഴിയാത്ത അവസ്ഥയുണ്ടായി. കേന്ദ്ര സർക്കാരാകട്ടെ, പറഞ്ഞ പ്രകാരമുള്ള ഇ വേ ബിൽ പ്രാവർത്തികമാക്കിയതുമില്ല. എന്നാൽ, ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കാതെ കാര്യങ്ങൾ നേരിടാനും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും സർക്കാരിന്റെ ആസൂത്രണവൈഭവത്തിനായി. പ്രതീക്ഷിച്ച  25 ശതമാനം അധികവരുമാനം നേടാനായില്ലെങ്കിലും സാമ്പത്തികപ്രതിസന്ധിയിലേക്കുപോകാതെ കേരളത്തെ പിടിച്ചുനിർത്താൻ കഴിഞ്ഞു. ഇ വേ ബിൽ എത്രയുംവേഗം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനമെന്ന നേട്ടം കേരളത്തിനാണ്. ചരക്കുസേവന നികുതി ഏർപ്പെടുത്തിയപ്പോൾ അനിശ്ചിതത്വത്തിലായ വ്യാപാരികൾക്ക് തുണയായത് ധനവകുപ്പാണ്.അതുവരെ നികുതിപരിധിയിൽ ഉൾപ്പെട്ടിട്ടില്ലാതിരുന്ന ചെറുകിടക്കാർക്കും ഗുണമുണ്ടായി. 50 ലക്ഷം രൂപ വരെ കോമ്പൗണ്ടിങ് ഉള്ള വ്യാപാരികളുടെ നികുതിപരിധി ആദ്യം അഞ്ചുശതമാനവും പിന്നെ രണ്ടുശതമാനവുമാക്കാൻ കേന്ദ്ര  സർക്കാർ തീരുമാനമെടുത്തത്‌ കേരളത്തിന്റെ ശക്‌തമായ സമ്മർദ്ദത്താലായിരുന്നു. നികുതി റിട്ടേൺ ലളിതമാക്കണമെന്ന വ്യാപാരികൾക്ക് സഹായകമായ നിലപാടും കേന്ദ്ര സർക്കാരിനുമുന്നിൽ കേരളം അവതരിപ്പിച്ചു.  സംസ്ഥാനത്ത് ജിഎസ്ടി ഫെസിലിറ്റേഷൻ കമ്മിറ്റിയുണ്ടാക്കി. ജിഎസ്ടി സംബന്ധിയായ പ്രശ്നങ്ങൾക്ക് ഏതുസമയത്തും പരിഹാരസേവനങ്ങൾ ലഭ്യമാക്കി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ജിഎസ്ടി വിശദാംശങ്ങൾ യഥാസമയം ഫയൽ ചെയ്യാൻ സാധിക്കാതെപോയവർക്ക് കേന്ദ്രസർക്കാർ പിഴ ചുമത്തിയപ്പോൾ അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതും സംസ്ഥാന സർക്കാരായിരുന്നു. റിട്ടേൺ സമ്പ്രദായം ലഘൂകരിക്കണമെന്ന ആവശ്യവും ആദ്യമുയർന്നത് കേരളത്തിൽനിന്നായിരുന്നു.

ചരക്കുസേവന നികുതി നടപ്പാക്കിയപ്പോൾ അതിന്റെ മറവിൽ വ്യാപകമായ വിലക്കയറ്റം സൃഷ്ടിക്കാനൊരുങ്ങിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചു. വില കുറയ്ക്കാൻ കർശന നിലപാട് എടുത്തു എന്നു മാത്രമല്ല. കോഴിക്കച്ചവടക്കാരുമായും ഹോട്ടൽ വ്യാപാരികളുമായും ചർച്ച നടത്തി വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനും നടപടിയെടുത്തു.

ചരക്കുസേവന നികുതിയുടെ മറവിൽ വില വർധിപ്പിക്കുന്നതിനെതിരെ രാജ്യത്താദ്യമായി വിലക്കയറ്റവിരുദ്ധ കമ്മിറ്റിയുണ്ടാക്കിയതും കേന്ദ്രത്തിൽ അതിനായി സമ്മർദം ചെലുത്തിയതും കേരളമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home