ഹിമാനികൾ അലിയുമ്പോൾ

ആഗോളതാപനം പൊതുവില്‍ ഹിമാനികളുടെ ശോഷണത്തിന് ആക്കംകൂട്ടുകയും പരിപോഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വരും ദശകങ്ങളില്‍ ആഗോള താപനിലയില്‍ സംഭവിക്കാവുന്ന വര്‍ധനവിനുള്ള സൂചന ഹിമാനികളുടെ കാര്യത്തില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്. മധ്യേഷ്യയിലെ ഹിമാനികളെ സംബന്ധിച്ചിടത്തോളം വേനല്‍മാസങ്ങളിലെ താപനില വര്‍ധനയാണ് നിര്‍ണായകമാകുന്നത്.
ദീര്‍ഘകാല സ്ഥിതിവിവരക്കണക്കുകള്‍ അപഗ്രഥിച്ചതില്‍നിന്ന് ലോകത്തെ ഹിമാനികള്‍ പിന്‍വലിയുന്നതിന് അനിഷേധ്യമായ പങ്ക് കാലാവസ്ഥാ വ്യതിയാനത്തിനുണ്ടെന്ന് വ്യക്തമാക്കുന്നു. ഹിമാലയംമുതല്‍ സ്വിറ്റ്സര്‍ലന്‍ഡ്വരെയുള്ള ഹിമാനികള്‍ ഉരുകിയൊലിക്കുകയാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ചെറു ഹിമാനികളില്‍ പകുതിയിലേറെയും അടുത്ത 25 കൊല്ലത്തിനിടയില്‍ അപ്രത്യക്ഷമായേക്കാം. 2100-ഓടെ കനഡയിലെ ഹിമാനിജന്യനദികളുടെ ജലശേഖരം 70 ശതമാനത്തിലേറെയും നഷ്ടപ്പെട്ടേക്കാം. മൊണ്ടാനയിലെ (ങീിമിേമ) ഹിമാനി നാഷണല്‍ പാര്‍ക്കിലെ 37 ഹിമാനികള്‍ 85 ശതമാനത്തോളം ശോഷിച്ചതായും മേല്‍പ്പറഞ്ഞ 37ല്‍ 26 എണ്ണം മാത്രമേ ഹിമാനിയെന്ന വര്‍ഗീകരണത്തിന്‍കീഴില്‍ ഇപ്പോഴുള്ളൂ എന്നതും ശ്രദ്ധേയമാണ്.
പ്രമുഖ പ്രദേശങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഹിമാനികളുള്ളത് ഹിമാലയന്‍മേഖലയിലാണ്. 33,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ബൃഹദ് ഹിമാനി മേഖലയ്ക്ക് 'ഏഷ്യയുടെ ജലസ്തംഭം' എന്ന വിളിപ്പേര് തികച്ചും അന്വര്‍ഥമാണ്. ഈ ഹിമാനികളില്‍നിന്ന് പ്രതിവര്‍ഷം ലഭിക്കുന്ന ജലം ഏകദേശം 8.6 ഃ 106 ക്യുബിക് മീറ്ററാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഏഷ്യയിലെ ആറ് മഹാനദികളെ (സിന്ധു, ഗംഗ, ബ്രഹ്മപുത്ര, സാല്‍വീന്‍, മെക്കോംഗ്, യാംങ ്ടീസി, ഹുവാങ്ഹോ) പരിപോഷിപ്പിക്കുന്നത് ഹിമാലയത്തിലെ ഹിമാനികളാണ്. ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വര്‍ഷംമുഴുവന്‍ കുടിവെള്ളം ഉറപ്പുവരുത്തുന്നതും ഈ ഹിമാനികളാണ്. 1850 കള്‍ മുതല്‍ക്കേ ഹിമാലയന്‍ ഹിമാനികള്‍ ശോഷണത്തിന്റെ പാതയിലാണെന്ന് വിദഗ്ധര്‍ പറയുന്നു. എവറസ്റ്റ് കൊടുമുടിയിലേക്ക് നയിക്കുന്ന പാതയിലുള്ള ഖുമ്പു (ഗവൌായൌ) ഹിമാനി അഞ്ച് കിലോമീറ്ററിലേറെ ഉള്‍വലിഞ്ഞിട്ടുണ്ട്. എഡ്മന്റ് ഹിലാരി, ടെന്‍സിങ് നോര്‍ഗെ എന്നിവര്‍ എവറസ്റ്റ് കീഴടക്കാനുള്ള യാത്രയ്ക്ക് തുടക്കംകുറിച്ചിടത്തായിരുന്നു അന്ന് ഈ ഹിമാനികളുടെ തുടക്കം.
പഠനങ്ങള്‍പ്രകാരം 1970കളുടെ മധ്യത്തെ അപേക്ഷിച്ച് ഹിമാലയത്തിലെ ഉയരംകൂടിയ 49 വ്യത്യസ്ത പ്രദേശങ്ങളിലെ ശരാശരി അന്തരീക്ഷ താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആഗോള താപനത്തിന് ഹിമാലയന്‍മേഖലകളും വഴിപ്പെടുകയാണ്. 2050-ഓടെ ഹിമാലയത്തിലെ ഒട്ടുമിക്ക ഹിമാനികളും ആഗോള താപന ഫലമായി അപ്രത്യക്ഷമായേക്കുമെന്നു കരുതുന്നു.
ഇന്ത്യയിലെ ഗംഗോത്രി ഹിമാനി 2007-2016 കാലഘട്ടത്തില്‍ 0.15 ചതുരശ്ര കിലോമീറ്റര്‍ പിന്‍വലിഞ്ഞതായി ഐഎസ്ആര്‍ഒ (കടഞഛ)യുടെ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1962ല്‍ 224.42 ചതുരശ്ര കിലോമീറ്ററായിരുന്നു ഗംഗോത്രിയുടെ വിസ്തൃതി. 1962നും 2005നും ഇടയില്‍ 3.19 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി കുറഞ്ഞതായി വ്യക്തമാക്കപ്പെട്ടു. 1990നും 2007നും ഇടയില്‍ 0.13 ച. കി. മീറ്ററിന്റെ കുറവും രേഖപ്പെടുത്തി. ഗംഗോത്രിയുടെ പിന്‍വലിയല്‍ ഗംഗാനദിയിലെ ഒഴുക്കിനെ കാര്യമായി ബാധിക്കില്ലെന്ന് പറയപ്പെടുമ്പോഴും ആശങ്കകള്‍ ബാക്കിയാണ്. ഐഎസ്ആര്‍ഒ യുടെതന്നെ മറ്റൊരു പഠനപ്രകാരം ഹിമാലയത്തിലെയും ട്രാന്‍സ്ഹിമാലയത്തിലെയും (കാരക്കോറം ഉള്‍പ്പെടെ) സിന്ധു, ഗംഗ, ബ്രഹ്മപുത്ര തടങ്ങളില്‍ 75,779 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 349.19 ഹിമാനികളുണ്ടെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
സിന്ധു, ഗംഗാ, ബ്രഹ്മപുത്ര നദികളുടെ അടിത്തട്ടിലുള്ള ഹിമാനികളില്‍നിന്ന് ഇപ്പോള്‍തന്നെ 24 ബില്യണ്‍ മെട്രിക്ടണ്‍ ഹിമമാണ് പ്രതിവര്‍ഷം ഉരുകിയൊലിക്കുന്നത്. ഹിമാലയം, ഹിന്ദുക്കുഷ്, കാരക്കോരം, പാമീര്‍ തുടങ്ങിയ പര്‍വതനിരകളിലെ ഹിമാഗ്നികളില്‍നിന്ന് ഒഴുകിയെത്തുന്ന മഞ്ഞുരുകിയ ജലം മേഖലയിലെ 136 ദശലക്ഷത്തോളം ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് ആശ്വാസമാണ്. സിന്ധു നദിയുടെ തടങ്ങളില്‍ നിവസിക്കുന്നവര്‍ക്കും ഹിമാനികളില്‍നിന്ന് ഉരുകിയെത്തുന്ന വെള്ളമാണ് വരള്‍ച്ചാവേളകളില്‍ ആശ്വാസമേകുന്നത്. അതുകൊണ്ടുതന്നെ ഹിമാഗ്നികളില്‍നിന്ന് ഉരുകിയെത്തുന്ന വെള്ളമാണ് വരള്‍ച്ചകളില്‍ ആശ്വാസമാകുന്നത്. അതുകൊണ്ടുതന്നെ ഹിമാനികളില്‍നിന്നുള്ള നീരൊഴുക്ക് ശോഷിക്കുന്നതുമൂലം സാമൂഹിക അസ്വസ്ഥത, മറ്റ് മേഖലകളിലേക്കുള്ള പലായനം എന്നിവയ്ക്ക് വഴിവയ്ക്കാം.
ഓരോ വേനലിലും ഏഷ്യയിലെ ഉയര്‍ന്ന പര്‍വതങ്ങളിലെ ഹിമാനികളില്‍നിന്ന് 23 ക്യൂബിക് കിലോമീറ്റര്‍ ജലം ഒഴുകി താഴെയെത്തുന്നുണ്ട്. ഹിമശോഷണംമൂലം പ്രതിവര്‍ഷം സിന്ധുനദിയുടെ ഉപരിമേഖലാ ജലശേഖരത്തില്‍ ശരാശരി 38 ശതമാനംവരെ വേനല്‍മാസങ്ങളില്‍ കുറവുവരുത്താന്‍ ഇടയാകും. വരള്‍ച്ചാവര്‍ഷങ്ങളില്‍ ഇത് 58 ശതമാനംവരെയാകാം. ആരാല്‍ നദീതടത്തിന്റെ മുകള്‍ഭാഗത്തുനിന്നുള്ള വേനലിലെ മഞ്ഞുരുക്കം പലപ്പോഴും 100 ശതമാനംവരെ എത്താറുണ്ട്. പാകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഹിമാനികളുടെ പിന്‍വലിയല്‍ എന്തായാലും നല്ല വാര്‍ത്തയല്ലതന്നെ.
പ്രതിവര്‍ഷം അഞ്ചുമുതല്‍ 20 മീറ്റര്‍വരെ എന്ന തോതിലാണ് ഗംഗോത്രി ഹിമാനി പിന്‍വലിയുന്നതെന്ന് കണക്കാക്കുന്നു. ഗംഗാനദിയില്‍ ഇതുമൂലം ജൂലൈ-സെപ്തംബര്‍ മാസങ്ങളിലെ ഒഴുക്കുവെള്ളത്തില്‍ മൂന്നില്‍ രണ്ട് കുറവുവരുമെന്നും ഇത് 500 ദശലക്ഷം ജനങ്ങളെ ബാധിക്കുമെന്നും കരുതുന്നു. രാജ്യത്തെ 37 ശതമാനം ജലസേചനാശ്രിത ഭൂപ്രദേശങ്ങളെയും പ്രതികൂലമായി ബാധിക്കും.
കാലാവസ്ഥാ വ്യതിയാനത്തിനു കടിഞ്ഞാണിടണം
അന്തരീക്ഷ താപനത്തിന്റെ കാര്യത്തില്‍ 30 വര്‍ഷമായി മുന്‍നിരയിലാണ് ആല്‍പ്സ് പര്‍വതനിരകള്‍. തല്‍പ്രദേശങ്ങളിലെ മഞ്ഞുവീഴ്ചയാകട്ടെ വളരെയധികം കുറഞ്ഞിരിക്കുകയാണ്. തല്‍ഫലമായി 1850 കളില്‍ ഉണ്ടായിരുന്ന ഹിമവ്യാപ്തിയേക്കാള്‍ 54 ശതമാനം ഹിമപരപ്പ് കുറഞ്ഞിരിക്കുകയാണ്.
ഗ്രീന്‍ലാന്റ്, മധ്യേഷ്യ, അന്റാര്‍ട്ടിക്, ബൊളീവിയന്‍ ആന്‍ഡിഡ് തുടങ്ങിയ ഹിമാനികളില്‍നിന്ന് വന്‍തോതില്‍ ഹിമനഷ്ടമുണ്ടാകുന്നുണ്ട്. വടക്കുകിഴക്കആ'ന്‍ ഗ്രീന്‍ലാന്റിലെ സക്കറിയ ഇസ്ട്രോം എന്ന ഹിമാനിയില്‍ നിന്ന് പ്രതിവര്‍ഷം അഞ്ചു മില്ല്യണ്‍ മെട്രിക് ടണ്‍ ഹിമമാണ് അതിവേഗം ഉരുകി നഷ്ടമാകുന്നതെന്ന് ഉപഹ്രചിത്രങളും സര്‍വേകളും വ്യക്തമാക്കുന്നു.
ബൊളീവിയയിലെ ഭരണകൂടം അവിടെ അനുഭവപ്പെട്ട കഠിനമായ വരള്‍ച്ചയെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 2016 ഡിസംബറിലാണ്. കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും കഠിനമായ വരള്‍ച്ചയ്ക്കാണ് ബൊളീവിയ സാക്ഷ്യംവഹിച്ചത്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരമായ ലാ പാസിലെയും ബൊളീവിയയിലെ രണ്ടാമത്തെ നഗരമായ എല്‍ ആള്‍ട്ടോയിലേക്കുമുള്ള ജലവിതരണം പ്രധാനമായും ആന്‍ഡെസ് പര്‍വതനിരകളിലെ ഹിമാനികളില്‍നിന്നാണ്. ലാറ്റിനമേരിക്കയിലെ ദരിദ്രരാഷ്ട്രങ്ങളിലെ ജലവിതരണത്തെ ഹിമാനികളുടെ ശോഷണം പ്രതികൂലമായി ബാധിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ബൊളീവിയയിലെ പ്രധാന നഗരങ്ങളുടെ ജല ആവശ്യകതയുടെ 20 മുതല്‍ 28 ശതമാനംവരെ നിറവേറ്റുന്നത് ഹിമാനികളാണ്.
ഹിമാനി ആവാസവ്യൂഹങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയിട്ടുണ്ട്. ആഗോളതാപനത്തിന്റെ ഫലമായി ഹിമാലയന്‍ മേഖലയിലെ ഭൂരിഭാഗം ഹിമാനികളും ദ്രുതഗതിയില്‍ ശോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ശുദ്ധജല ലഭ്യത, ജൈവവൈവിധ്യം, ജനങ്ങളുടെ ഉപജീവനോപാധികള്‍, ഭക്ഷ്യസുരക്ഷ എന്നിവയെ സംബന്ധിച്ചിടത്തോളം ഹിമാനികളുടെ ഉരുകള്‍ പ്രതികൂല പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.
ഭൂമിയിലെ ഹിമശേഖരം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുകയാണ് എന്നതിന് രണ്ടുപക്ഷമില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സംഭവിക്കുന്ന മഞ്ഞുരുക്കത്തിന്റെ തോത് പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയാത്തതുമാണ്.
ഹരിതഗൃഹവാതക പ്രഭാവത്തിന്റെ ഫലമായി നിരീക്ഷിക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം, അതിന്റെ പരിണതഫലമായ ആഗോളതപാനം എന്നിവയുടെ പശ്ചാത്തലത്തില്‍ ലോകത്താകമാനം ഹിമാനികള്‍ വര്‍ധിത താല്‍പ്പര്യത്തോടെ നിരീക്ഷിക്കപ്പെട്ടുവരുന്നു. ഹിമാനികുളുടെ വിസ്തൃതിയില്‍ കാണപ്പെടുന്ന വ്യതിയാനം കാലാവസ്ഥാ അസ്ഥിരതകളുടെ ഉദാത്ത സൂചനകളാണ്. നദീവ്യൂഹങ്ങളിലെ ജലലഭ്യതയില്‍ വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാനും ഹിമാനി ശോഷണത്തിന് കഴിയും.
നദീപ്രവാഹത്തിന്റെ മുകള്‍ഭാഗത്തുള്ള ഹിമത്തിന്റെ അളവാണ് ജലപ്രവാഹത്തിന്റെ ശക്തിയും ആയുസ്സും നിര്‍ണയിക്കുന്നത്. മാത്രമല്ല, താഴേക്ക് ഒഴുകിയെത്തുന്ന അവസാദങ്ങള്‍, പോഷകങ്ങള്‍ (നദീതാഴ്വരകളില്‍ നിവസിക്കുന്ന കൃഷിക്കാരുടെയും നദികളെ ഉപജീവിക്കുന്ന ആവാസവ്യൂഹങ്ങളെയും നിലനിര്‍ത്തിപ്പോരുന്നതിവയാണ്) എന്നിവയുടെ അളവിനെ നിര്‍ണയിക്കുന്നതും ഹിമാനികള്‍ ഉരുകിയൊലിച്ചുണ്ടാകുന്ന പ്രവാഹങ്ങളാണ്. ഈ സാഹചര്യത്തില്‍ താഴെപറയുന്ന വസ്തുതകള്‍ ഗൌരവത്തോടെ പരിഗണിക്കേണ്ടതാണ്.
(കേരള കാര്‍ഷിക സര്‍വകലാശാലയില്‍ കാലാവസ്ഥാവ്യതിയാന പഠനവിഭാഗത്തില്‍ ശാസ്ത്രജ്ഞനാണ് ലേഖകന്‍)









0 comments