അവിദഗ്ധമേഖല മിനിമം വേതനത്തില്‍ മുന്നില്‍

ഇന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ അവിദഗ്ധ മേഖലയില്‍ മിനിമം വേതനം പരിശോധിക്കുമ്പോള്‍, കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം (വിവിധ തൊഴിലിനങ്ങള്‍ക്ക് 275 രൂപമുതല്‍ 549 രൂപവരെ) ലഭ്യമാകുന്നതെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്റെ 2016-17ലെ വാര്‍ഷികറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബിഹാര്‍, ഒഡിഷ, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മിനിമം വേതനം കേരളത്തിന്റെ പകുതിയോ അതില്‍ കുറവോ ആണെന്നും കാണാം.
1948ലെ മിനിമം വേതന നിയമപ്രകാരം വിവിധ തൊഴില്‍മേഖലകളിലെ മിനിമം വേതനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിജപ്പെടുത്താം. രാജ്യത്ത് അവിദഗ്ധ തൊഴില്‍മേഖലകളില്‍ മിനിമം വേതനം അതത് സംസ്ഥാനങ്ങള്‍ നിശ്ചയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രപരിധിയില്‍ വരുന്ന 45 തൊഴിലിനങ്ങള്‍ക്കും വിവിധ സംസ്ഥാനങ്ങളുടെ പരിധിയില്‍വരുന്ന 1709 തൊഴിലിനങ്ങള്‍ക്കുമാണ് ഇത്തരത്തില്‍ മിനിമം വേതനം നിശ്ചയിക്കുന്നത്. ഇതില്‍ കേരളത്തിന്റെ 72 തൊഴിലിനങ്ങള്‍ ഉള്‍പ്പെടുന്നു.
ഓരോ സംസ്ഥാനത്തെയും അവിദഗ്ധ തൊഴിലിന് നിശ്ചയിക്കപ്പെട്ട ഏറ്റവും കുറഞ്ഞ മിനിമംവേതനവും ഏറ്റവും ഉയര്‍ന്ന മിനിമം വേതനവും പട്ടികയില്‍ കൊടുത്തിരിക്കുന്നു.
സംസ്ഥാനസര്‍ക്കാരിന്റെ പുതിയ കരടു തൊഴില്‍നയത്തില്‍ മിനിമം വേതനം 600 രൂപയെങ്കിലും ആക്കണമെന്ന് നിര്‍ദേശിക്കുന്നു.









0 comments