ശിശുമരണനിരക്ക് കുറവ്

കേന്ദ്രസര്‍ക്കാരിന്റെ രജിസ്ട്രേഷന്‍ കണക്കനുസരിച്ച് 2016ല്‍ കേരളത്തിലെ ശിശുമരണനിരക്ക് 1000 ജനനത്തില്‍ 10 മരണമെന്നതാണ്. ഒരുകോടിയിലേറെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ കേരളത്തിലാണ് ഏറ്റവും കുറവ് ശിശുമരണനിരക്ക്. ജനിച്ച് ഒരുവര്‍ഷത്തിനകമുള്ള മരണമാണ് ശിശുമരണനിരക്കില്‍ കണക്കിലെടുക്കുന്നത്.
ഒരുകോടിയിലേറെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെ ശിശുമരണനിരക്ക് ഗ്രാഫില്‍ കാണാം. കേരളത്തോട് ഏറ്റവും അടുത്ത ശിശുമരണനിരക്കുള്ള സംസ്ഥാനം തമിഴ്നാടാണ് (17). കേരളത്തിലെ ശിശുമരണനിരക്കിന്റെ മൂന്നിരട്ടിയോ അതിലേറെയോ ആണ് ഗുജറാത്ത്, തെലുങ്കാന, ഹരിയാന, ആന്ധ്ര, ബിഹാര്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, അസം, ഒഡിഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍. ദേശീയ ശിശുമരണനിരക്കും കേരളത്തിന്റെ മൂന്നിരട്ടിയിലേറെയാണ് (34). കേന്ദ്ര സാമ്പിള്‍ രജിസ്ട്രേഷന്‍ രജിസ്ട്രാര്‍ 2017 സെപ്തംബറില്‍ പുറത്തിറക്കിയ കണക്കാണിത്.








0 comments