ചൊവ്വയില്‍ പേരെഴുതാന്‍ ഇന്‍സൈറ്റ്

ചൊവ്വയില്‍ നിങ്ങളുടെ പേരെഴുതിയ ഫലകം സ്ഥാപിക്കാം. നാസയുടെ ചൊവ്വാദൌത്യമായ ഇന്‍സൈറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോ ചിപ്പില്‍ ശാസ്ത്രകുതുകികളായ ആരുടെയും പേര്‍ എഴുതിച്ചേര്‍ക്കാം. ഇതിനുള്ള ലിങ്ക് വിലാസം ഇതാണ്. https://mars.nasa.gov/participate/send-your-name/insight/ ശാസ്ത്രീയ ദൌത്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് താല്‍പ്പര്യവും ജിജ്ഞാസയും വളര്‍ത്തുന്നതിനുവേണ്ടിയാണ് നാസ ഇത്തരമൊരു സംരംഭത്തിന് മുതിരുന്നത്. എന്നാല്‍ ഇന്‍സൈറ്റ് ദൌത്യത്തിന്റെ ലക്ഷ്യം ഇതൊന്നുമല്ല. സൌരയൂഥത്തില്‍ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ ഭൌമഗ്രഹങ്ങളുടെയും, ‘ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെയും ഉല്‍പ്പത്തിയും പരിണാമഘട്ടങ്ങളും വിശദമായി പഠിക്കുകയും നിലവിലുള്ള സിദ്ധാന്തങ്ങളിലൂടെ ശാസ്ത്രീയത പരിശോധിക്കുകയുമാണ് ഇന്‍സൈറ്റ് ദൌത്യത്തിന്റെ ലക്ഷ്യം.
2018 മേയില്‍ നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന റോബോട്ടിക് ലാന്‍ഡര്‍ദൌത്യമാണ് ഇന്‍സൈറ്റ് (Interior Exploration Using Seismic Investigations Geodesic and Heat Transport- InSight). പേടകത്തിലെ അനുബന്ധ ഉപകരണങ്ങളിലൊന്നിന്റെ തകരാറു കാരണം 2016 മാര്‍ച്ചില്‍ നടത്താനിരുന്ന വിക്ഷേപണം 2018ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 2008ല്‍ നാസ വിജയകരമായി വിക്ഷേപിച്ച ഫിനിക്സ് ലാന്‍ഡറില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യതന്നെയാണ് ഇന്‍സൈറ്റിലും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ദൌത്യത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍കഴിയും. ഇന്‍സൈറ്റിലുള്ള ഒരു സീസ്മോമീറ്ററും ഒരു ഹീറ്റ് ട്രാന്‍സ്ഫര്‍ ഉപകരണവും ചൊവ്വയുടെ ഉപരിതലഘടന പരിശോധിക്കും. അതിലൂടെ ഭൂമിയും ചൊവ്വയും ശുക്രനും ബുധനും ഉള്‍പ്പെടെയുള്ള ‘ഭൌമഗ്രഹങ്ങളുടെ ഉല്‍പ്പത്തി-പരിണാമ ഘട്ടങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സാധിക്കും.
2010ലാണ് ഇന്‍സൈറ്റ് പദ്ധതി അംഗീകരിക്കപ്പെടുന്നത്. ദൌത്യത്തിന്റെ പേര് ജെംസ് (GEophysical Monitoring Station-GEMS) എന്നായിരുന്നു നല്‍കിയത്. 2012ലാണ് ഇന്‍സൈറ്റ് എന്ന് പുനര്‍നാമകരണം ചെയ്തത്. 2017 മെയ് 19ന് ലാന്‍ഡറിന്റെ നിര്‍മാണം ആരംഭിച്ചു. 2015 മെയ് 27ന് നിര്‍മാണം പൂര്‍ത്തിയായി. ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലാണ് ലാന്‍ഡര്‍ നിര്‍മിച്ചത്. സാറ്റേണ്‍-5 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്.
രണ്ടുവര്‍ഷമാണ് ഇന്‍സൈറ്റിന്റെ പ്രവര്‍ത്തന കാലാവധി നിര്‍ണയിച്ചിട്ടുള്ളത്. ഫോട്ടോവോള്‍ട്ടായിക് ബാറ്ററികളാണ് ലാന്‍ഡറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജം പകരുന്നത്. 360 കിലോഗ്രാമാണ് ലാന്‍ഡറിന്റെ പിണ്ഡം. രണ്ടുമീറ്റര്‍ വീതിയും 1.4 മീറ്റര്‍ ഉയരവുമുള്ള ലാന്‍ഡറില്‍ 6.1 മീറ്റര്‍ വീതിയുള്ള സോളാര്‍പാനലുകളുമുണ്ട്. നാസയ്ക്കുപുറമെ ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ, ബല്‍ജിയം, കനഡ, ജപ്പാന്‍, ബ്രിട്ടന്‍, സ്പെയ്ന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെശാസ്ത്രജ്ഞരും ഇന്‍സൈറ്റ്ദൌത്യത്തിനു പിന്നിലുണ്ട്.
2018 മേയില്‍ നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന റോബോട്ടിക് ലാന്‍ഡര്‍ ദൌത്യമാണ് ഇന്‍സൈറ്റ് (Interior Exploration Using Seismic Investigations Geodesic and Heat Transport- InSight). പേടകത്തിലെ അനുബന്ധ ഉപകരണങ്ങളിലൊന്നിന്റെ തകരാറു കാരണം 2016 മാര്‍ച്ചില്‍ നടത്താനിരുന്ന വിക്ഷേപണം 2018ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 2008ല്‍ നാസ വിജയകരമായി വിക്ഷേപിച്ച ഫിനിക്സ് ലാന്‍ഡറില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യതന്നെയാണ് ഇന്‍സൈറ്റിലും ഉപയോഗിക്കുന്നത്. അതുകാുെതന്നെ ദൌത്യത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍കഴിയും. ഇന്‍സൈറ്റിലുള്ള ഒരു സീസ്മോമീറ്ററും ഒരു ഹീറ്റ് ട്രാന്‍സ്ഫര്‍ ഉപകരണവും ചൊവ്വയുടെ ഉപരിതലഘടന പരിശോധിക്കും. അതിലൂടെ ഭൂമിയും ചൊവ്വയും ശുക്രനും ബുധനും ഉള്‍പ്പെടെയുള്ള ഭൌമഗ്രഹങ്ങളുടെ ഉല്‍പ്പത്തി-പരിണാമ ഘട്ടങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സാധിക്കും.









0 comments