വാര്‍ത്തകളും വാട്‌സ് ആപ്പും

വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും ഇന്ന് നമ്മുടെ പ്രധാന വാര്‍ത്താ ശ്രോതസ്സുകളായി മാറിയിരിക്കുന്നു. ഇതിന്റെ വലിയൊരു പ്രശ്‌നം എന്തെന്നാല്‍ ആര്‍ക്കും വാര്‍ത്തകള്‍ പടച്ചുവിടാം. ഇത്തരം നിര്‍മിതികള്‍ പലപ്പോഴും ഒരു ലക്ഷ്യംവച്ചുള്ള തെറ്റിദ്ധാരണ ജനിപ്പിക്കാന്‍, അല്ലെങ്കില്‍ നിര്‍മിക്കുന്ന വ്യക്തിക്ക് ഗുണമുണ്ടാകുന്ന തരത്തിലുള്ള വാര്‍ത്തയാകും എന്നതിലും സംശയമില്ല. ഒരു ജനതയുടെ ചിന്തിക്കുന്ന രീതിവരെ മാറ്റാന്‍ ഇത്തരം വാര്‍ത്തകള്‍ക്ക് സാധിക്കും. പക്ഷെ, നമ്മളില്‍ പലരും ഇത്തരം കുപ്രചാരണങ്ങളെ തകര്‍ക്കാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്നു.
ടെസ്റ്റ്‌രൂപത്തില്‍ എന്തെങ്കിലും കിട്ടിയാല്‍ അത് ശരിയാണോ അല്ലയോ എന്ന് നോക്കാന്‍ മൊബൈല്‍ ഉപയോഗിച്ചാണെങ്കിലും ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ നിമിഷങ്ങള്‍ മതി. പക്ഷെ കിട്ടുന്നത് ഒരു ചിത്രമാണെങ്കിലോ?
നിങ്ങള്‍ക്ക് ഒരു കലാപത്തിന്റെ ചിത്രം എന്നുപറഞ്ഞ് കിട്ടിയ ചിത്രം എവിടെനിന്നുള്ളതാണെന്ന് നോക്കണം. റിവേസ് ഇമേജ് തെരയലാകട്ടെ മൊബൈലിൽ വര്‍ക്ക്‌ചെയ്യുകയും ഇല്ല. അപ്പോള്‍ ഗൂഗിള്‍ മൊബൈല്‍ ഫോണില്‍ ഡെസ്‌ക്‌ടോപ് വ്യൂ എടുത്തുനോക്കി, ഈ ചിത്രം അപ്ലോഡ്‌ചെയ്ത് തെരയാം. മൊത്തത്തില്‍ എളുപ്പമല്ലാത്ത പരിപാടി. ഇതിനു പരിഹാരമാണ് https://reverse.photos/ എന്ന സേവനം.
നിങ്ങള്‍ക്കു കിട്ടിയ ചിത്രം സംശയംജനിപ്പിക്കുന്നതാണെങ്കില്‍ ഈ സേവനം ഉപയോഗിച്ച് റിവേഴ്‌സ് തിരയൽ നടത്താം. ഇത് നമ്മുടെ ഗൂഗിള്‍ ഇമേജ് തെരയല്‍തന്നെയാണ്. പ്രശസ്ത ടെക് ബ്ലോഗര്‍ ലാബ്‌നോള്‍ അതിനൊരു കുപ്പായം ഫിറ്റ്‌ചെയ്ത് മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്നതരത്തിലാക്കിയെന്നു മാത്രം. നിങ്ങള്‍ അപ്‌ലോഡ്‌ചെയ്യുന്ന ചിത്രവുമായി സാമ്യമുള്ള ചിത്രങ്ങള്‍ നിമിഷങ്ങള്‍കൊണ്ട് നിങ്ങളുടെ ഫോണില്‍ തെളിയും. കിട്ടിയ ചിത്രം എവിടെനിന്നാണെന്നത് ഗൂഗിള്‍ പറഞ്ഞുതരും. എന്നു മാത്രമല്ല, തട്ടിപ്പാണെങ്കില്‍ തെളിവുസഹിതം നിങ്ങള്‍ക്ക് അയച്ചുതന്ന വ്യക്തിക്ക് മറുപടി കൊടുക്കാം.









0 comments