ചാന്ദ്രയാന്‍ 2ഒരുങ്ങുന്നു

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൌത്യം, ചാന്ദ്രയാന്‍-2 വിക്ഷേപണം 2018ല്‍. ഐഎസ്ആര്‍ഒയുടെ ക്രയോജനിക് വിജയം ചാന്ദ്രദൌത്യത്തിന് പുത്തനുണര്‍വാണ് നല്‍കിയിരിക്കുന്നത്. ഒരു ഓര്‍ബിറ്റും ലാന്‍ഡറും റോവറും ഉള്‍പ്പെടെയുള്ള ചാന്ദ്രയാന്‍-2ന്റെ നിര്‍മാണവും നിയന്ത്രണവും പൂര്‍ണമായും ഐഎസ്ആര്‍ഒക്ക് കീഴിലാണ്. 2018ല്‍ ജിഎസ്എല്‍വി മാര്‍ക്ക്-2 റോക്കറ്റ് ഉപയോഗിച്ച് ചാന്ദ്രയാന്‍-2 വിക്ഷേപിക്കാന്‍കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചാന്ദ്രയാന്‍-1 ദൌത്യത്തില്‍നിന്ന് വിഭിന്നമായി പേടകത്തിലെ ലൂണാര്‍ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങാണ് നടത്തുന്നത്. ഇടിച്ചിറങ്ങുകയല്ല. ലൂണാര്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് ചാന്ദ്രധൂളികളും കല്ലുകളും ശേഖരിക്കുകയും വിവിധ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും. പരീക്ഷണഫലങ്ങളും ശേഖരിച്ച വിവരങ്ങളും ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഓര്‍ബിറ്ററിലേക്കും തുടര്‍ന്ന് ഐഎസ്ആര്‍ഒയുടെ ഗ്രൌണ്ട് സ്റ്റേഷനിലേക്കും അയക്കുന്നതരത്തിലാണ് ചാന്ദ്രയാന്‍-2 ദൌത്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഐഎസ്ആര്‍ഒയുടെയും റഷ്യന്‍ ഫെഡറേഷന്‍ സ്പേസ് ഏജന്‍സിയുടെയും (റോസ്കോസ്മോസ്) സംയുക്ത സംരംഭമായാണ് ചാന്ദ്രയാന്‍-2 പദ്ധതി ആരംഭിച്ചതെങ്കിലും പിന്നീട് റോസ്കോസ്മോസ് പിന്മാറുകയായിരുന്നു. 2015നുമുമ്പ് ലൂണാര്‍ ലാന്‍ഡര്‍ നിര്‍മിച്ചുനല്‍കുന്നതിന് കഴിയില്ലെന്ന് റോസ്കോസ്മോസ് അറിയിച്ചതിനെത്തുടര്‍ന്നാണ് പിന്മാറ്റം ഉണ്ടായത്. റഷ്യയുടെ ഫോബോസ് ഗ്രൌണ്ട് ദൌത്യം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അവരുടെ ലാന്‍ഡറിന്റെ സാങ്കേതികവിദ്യയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുകൊണ്ടാണ് യഥാസമയം ലൂണാര്‍ ലാന്‍ഡര്‍ നിര്‍മിച്ചുനല്‍കാന്‍ കഴിയാതെവന്നത്. അതേത്തുടര്‍ന്ന് ഐഎസ്ആര്‍ഒയുടെ കീഴിലുള്ള അഹമ്മദാബാദിലെ സ്പേസ് അപ്ളിക്കേഷന്‍സ് സെന്ററില്‍ നിര്‍മിക്കുന്ന ലാന്‍ഡറാണ് ദൌത്യത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പേടകത്തിന്റെ വിക്ഷേപണം 2018 ലേക്ക് മാറ്റിയത്.
സ്പേസ്ക്രാഫ്റ്റ്:
ജിഎസ്എല്‍വി മാര്‍ക്ക്-2 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ചാന്ദ്രയാന്‍-2 പേടകത്തിന് 2650 കിലോഗ്രാം ഭാരമുണ്ടാകും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നാണ് പേടകം വിക്ഷേപിക്കുന്നത്.
ഓര്‍ബിറ്റര്‍:
ഐഎസ്ആര്‍ഒ സ്വന്തമായി രൂപകല്‍പ്പന നിര്‍വഹിച്ച് നിര്‍മിക്കുന്ന ലൂണാര്‍ ഓര്‍ബിറ്റര്‍, ഉപരിതലത്തില്‍നിന്ന് 200 കിലോമീറ്റര്‍ ഉയരത്തില്‍ ചന്ദ്രനെ ഭ്രമണംചെയ്തുകൊണ്ടിരിക്കും. അഞ്ച് ശാസ്ത്രീയ ഉപകരണങ്ങളാണ് ഓര്‍ബിറ്റിലുള്ളത്. ഇവയില്‍ മൂന്നെണ്ണം പുതിയവയാണ്. രണ്ടെണ്ണം ചാന്ദ്രയാന്‍-1ന്റെ ദൌത്യത്തില്‍ ഉപയോഗിച്ചവയുടെ നവീകരിച്ച മാതൃകയാണ്. ഓര്‍ബിറ്ററിനും അനുബന്ധ ഉപകരണങ്ങള്‍ക്കുംകൂടി ഏകദേശം 1400 കിലോഗ്രാം ഭാരമുണ്ടാകും.
ലാന്‍ഡര്‍:
ഏകദേശം 1250 കിലോഗ്രാം ഭാരമുള്ള ലൂണാര്‍ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ “സോഫ്റ്റ് ലാന്‍ഡിങ്’ നടത്തുന്നതിനായി രൂപകല്‍പ്പനചെയ്തതാണ്. അഹമ്മദാബാദിലെ സ്പേസ് അപ്ളിക്കേഷന്‍സ് സെന്ററിലാണ് ലാന്‍ഡര്‍ നിര്‍മിക്കുന്നത്.
റോവര്‍:
സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആറ് ചക്രങ്ങളുള്ള ലൂണാര്‍ റോവറിന് 30 കിലോഗ്രാം ഭാരമുണ്ട്. റോവറിലുള്ള 10 ഇലക്ട്രിക് മോട്ടോറുകള്‍ ചക്രങ്ങളുടെ സ്വതന്ത്രസഞ്ചാരത്തിന് സഹായിക്കും. ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കുന്നതിന് ഒരു സ്്റ്റീരിയോ ഫോണിക് ക്യാമറയും റോവറിലുണ്ട്.
ഓര്‍ബിറ്ററില്‍ അഞ്ചും റോവറില്‍ രണ്ടും ശാസ്ത്രീയ ഉപകരണങ്ങളുമായാണ് (Payloads) ചാന്ദ്രയാന്‍-2 യാത്രതിരിക്കുന്നത്. ഇതിനൊപ്പം നാസയുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെയും ഏതാനും പെലോഡുകളും ഓര്‍ബിറ്ററില്‍ കൊണ്ടുപോകുന്നതിന് ഐഎസ്ആര്‍ഒ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഉപകരണങ്ങളുടെ ഭാരക്കൂടുതല്‍ കാരണം അത് പിന്നീട് ഒഴിവാക്കുകയായിരുന്നു.
ഓര്‍ബിറ്റര്‍ പെലോഡുകള്‍:
*ലാര്‍ജ് ഏരിയസോഫ്റ്റ് എക്സ്റേസ്പെക്ട്രോമീറ്റര്‍ (CLASS)
*സോളാര്‍ എക്സ്റേമോണിറ്റര്‍ (XSM) ചാന്ദ്രധൂളിയിലെരാസമൂലകങ്ങള്‍ തെരയുന്നതിന്.
*സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍ (SAR) ചാന്ദ്രധൂളിയിലെ ജലസാന്നിധ്യം കണ്ടെത്തുന്നതിനാണ് ഈഎല്‍-ബാന്‍ഡ്, എസ്ബാന്‍ഡ് റഡാറുകള്‍ ഉപയോഗിക്കുന്നത്.
*ഇമേജിങ് ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍ (IIRS-) ചന്ദ്രോപരിതലത്തിന്റെ മാപ്പിങ്ങും ധാതുക്കളെക്കുറിച്ചും ജലതന്മാത്രകളെക്കുറിച്ചുമുള്ള പഠനം നടത്തുന്നതിനും.
*ന്യൂട്രല്‍ മാസ് സ്പെക്ട്രോമീറ്റര്‍ (ChACE-2) തിരുവനന്തപുരത്തെ സ്പേസ് ഫിസിക്സ് ലബോറട്ടറിയില്‍ നിര്‍മിച്ച ഈ ഉപകരണം ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ളതാണ്.
*ടെറെ മാപ്പിങ് ക്യാമറ (TMC-2) ധാതുക്കളെക്കുറിച്ചുംമണ്ണിന്റെ അന്തരഘടനയെക്കുറിച്ചുംപഠിക്കുന്നതിനുള്ള ഉപകരണം. ചന്ദ്രോപരിതലത്തിന്റെ ത്രിമാന മാപ്പിങ്ങുംനടത്തും.
റോവര്‍പെലോഡുകള്‍:
*ബംഗളൂരുവിലെ ലബോറട്ടറി ഓഫ് ഇലക്ട്രോ ഓപ്ടിക് സിസ്റ്റംസില്‍ നിര്‍മിച്ച ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൌണ്‍ സ്പെക്ട്രോസ്കോപ് (LIBS).
*അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ നിര്‍മിച്ച അല്‍ഫാ പാര്‍ടിക്കള്‍ ഇന്‍ഡ്യൂസ്ഡ് എക്സ്റേ സ്പെക്ട്രോസ്കോപ് (APIXS).
ടീം ഇന്‍ഡസ് മൂണ്‍ - 2
ചന്ദ്രനിലേക്ക് റോബോട്ട്; പതാകയും ഉയര്‍ത്തും
ഇന്ത്യയുടെ അടുത്ത റിപ്പബ്ളിക്ദിനത്തില്‍ ചന്ദ്രനില്‍ ദേശീയപതാക ഉയര്‍ത്താന്‍ ടീം ഇന്‍ഡസ് എന്ന സ്വകാര്യ സംരംഭകര്‍ തയ്യാറെടുക്കുന്നു. 2018 ജനുവരി 26ന് ബംഗളൂരു ആസ്ഥാനമായ ടീം ഇന്‍ഡസ് എന്ന സ്വകാര്യ സ്പേസ് സംരംഭകരുടെ ‘മൂണ്‍-2’ എന്ന ദൌത്യം ചന്ദ്രനിലെത്തും. ഒരു ലാന്‍ഡറും റോവറുമാണ് ദൌത്യത്തിലുള്ളത്. ലാന്‍ഡറിലെ ഹൈ-ഡെഫനിഷന്‍ ക്യാമറകള്‍ നിരവധി ചാന്ദ്രദൃശ്യങ്ങള്‍ പകര്‍ത്തും. റോവര്‍ ചന്ദ്രോപരിതലത്തില്‍ 500 മീറ്റര്‍ സഞ്ചരിക്കുകയും ദേശീയപതാക ചന്ദ്രോപരിതലത്തില്‍ സ്ഥാപിക്കുകയുംചെയ്യും.
ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി എക്സ്എല്‍ റോക്കറ്റുപയോഗിച്ചാണ് മൂണ്‍-2 ദൌത്യം വിക്ഷേപിക്കുന്നത്. 2018 ല്‍ തന്നെയാണ് ഇസ്രോയുടെ ചാന്ദ്രയാന്‍-2 ദൌത്യവും വിക്ഷേപിക്കുന്നത്. ഈ ദൌത്യത്തിലും ഒരു ലാന്‍ഡറും റോവറും ഉണ്ടായിരിക്കും. എന്നാല്‍ ഇവ ‘മൂണ്‍-2’ ദൌത്യത്തിലുള്ള ലാന്‍ഡറിനെയും റോവറിനെയും അപേക്ഷിച്ച് വലുതും പ്രവര്‍ത്തനമികവേറിയതുമായിരിക്കും. അതിനാല്‍ ഇസ്രോയുടെ ക്രയോജനിക് റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് കക ഉപയോഗിച്ചാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്.
ഗൂഗിള്‍ലൂണാര്‍ എക്സ്പ്രൈസ് മത്സരത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ടീമുകളിലൊന്നാണ് ബംഗളൂരു ആസ്ഥാനമായുള്ള ടീം ഇന്‍ഡസ. 33 ടീമുകളായിരുന്നു 2007 ല്‍ പ്രഖ്യാപിച്ച ഈ മത്സത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂര്‍വവിദ്യാര്‍ഥിയായ രാഹുല്‍ നാരായണിന്റെ നേതൃത്വത്തിലുള്ള ടീം ഇന്‍ഡസ് മത്സരത്തിലെ സമ്മാനത്തുകയായ 30 മില്യണ്‍ യുഎസ് ഡോളര്‍ കരസ്ഥമാക്കി. അമേരിക്ക, ഇസ്രയേല്‍, യൂറോപ്യന്‍യൂണിയന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ടീമുകളും മത്സരത്തിലുണ്ടായിരുന്നു. ചെലവുകുറഞ്ഞ ബഹിരാകാശപേടകങ്ങളുടെ നിര്‍മാണത്തിന് എന്‍ജിനിയര്‍മാരെയും ശാസ്ത്രവിദ്യാര്‍ഥികളെയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്. ചന്ദ്രോപരിതലത്തിലൂടെ 500 മീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു ‘ലൈറ്റ്വെയ്റ്റ്’ റോവര്‍ നിര്‍മിക്കാന്‍ കഴിഞ്ഞതുകാാെണ് ഇന്ത്യയില്‍നിന്നുള്ള ടീമിന് മത്സരത്തില്‍ വിജയിക്കാനായത്. 15 കിലോഗ്രാമാണ് റോവറിന്റെ ഭാരം. ലാന്‍ഡറും റോവറുമുള്‍പ്പടെ പേടകത്തിന്റെ ആകെ ഭാരം 600 കിലോഗ്രാമാണ്.
ചന്ദ്രനിലേക്ക് ഒരു റോബോട്ടിനെ അയക്കുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യ സ്വകാര്യസംരംഭകരാണ് ടീം ഇന്‍ഡസ്. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍, ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേക്കനി എന്നിവര്‍ ചേര്‍ന്നാണ് ടീം ഇന്‍ഡസിന്റെ ഫണ്ടിങ്് നടത്തിയിരിക്കുന്നത്. ടീം ഇന്‍ഡസിന്റെ റോബോട്ടിക്ദൌത്യത്തിനു പുറമെ യുഎസിലെ സ്വകാര്യ സംരംഭകരുടെ മൂണ്‍ എക്സ്പ്രസ് ദൌത്യവും ഇസ്രയേലില്‍നിന്നുള്ള സ്പേസ് ഐഎല്‍ ദൌത്യവും മറ്റൊരു അന്താരാഷ്ട്ര സംരംഭമായ സിനര്‍ജി മൂണ്‍ ദൌത്യവും 2018ല്‍ ചാന്ദ്രപര്യവേഷണം നടത്തുന്നുണ്ട്. ഇവയുടെ വിക്ഷേപണവും ഐഎസ്ആര്‍ഒയുടെ റോക്കറ്റുകള്‍ ഉപയോഗിച്ചുതന്നെയാണ് നടത്തുന്നത്.









0 comments