ഗൂഗിളിന് ഇനി മലയാളം കേട്ടാലും മനസ്സിലാകും

വോയ്സ് വോയ്സ് കീബോര്‍ഡ് എടുത്ത് നിങ്ങള്‍ എന്തു സംസാരിച്ചാലും അത് ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ്ചെയ്യും. വാട്സാപ്പ് ചാറ്റ് ആകട്ടെ, അല്ല ഇനി ഒരു മുഴുനീള ലേഖനം ഗൂഗിള്‍ ഡ്രെെവില്‍ എഴുതാന്‍ ആകട്ടെ, എല്ലാം. ഇതുകൂടാതെ സെര്‍ച്ച് ബാറിലും ഇനി മലയാളം പറഞ്ഞാല്‍ ഗൂഗിളിനു മനസ്സിലാകും. നമ്മള്‍ ടൈപ്പ് ചെയ്യുന്നതിനെക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ ഇത്തരം ശബ്ദടൈപ്പിങ് സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.
ഇക്കഴിഞ്ഞ ആഴ്ചമുതല്‍ ഗൂഗിളിന്റെ ഈ വോയ്സ് കീബോര്‍ഡിന് മലയാളം മനസ്സിലാകാന്‍ തുടങ്ങി. അതായത്, ഇനി ടൈപ്പ് ചെയ്യേണ്ട പരിപാടിതന്നെ ഇല്ല. ഇതിനോട് സംസാരിക്കുക, അത് അപ്പോള്‍ തുറന്ന ആപ്പ് ഏതായാലും, അതില്‍ പതിയുന്നു.
ഇത് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം എന്നുനോക്കാം. ആദ്യം Gboard - the Google Keyboard എന്ന് പ്ളേ സ്റ്റോറില്‍ തെരയുക. ഇന്‍സ്റ്റാള്‍ചെയ്യുക. ഇനി വാട്സാപ്പ് എടുക്കുക. എന്നിട്ട് ടൈപ്പ്ചെയ്യേണ്ട ഫീല്‍ഡില്‍ച്ചെന്ന് വോയ്സ് കീബോര്‍ഡ് തെരഞ്ഞെടുക്കുക. എങ്ങനെ ഇതെടുക്കണമെന്നത് നിങ്ങളുടെ കീബോര്‍ഡ് അനുസരിച്ചിരിക്കും. മിക്ക കീബോര്‍ഡുകളിലും സ്പേസ്ബാര്‍ അമര്‍ത്തിയാല്‍ കീബോര്‍ഡ് മാറാനുള്ള ഓപ്ഷന്‍ കിട്ടും. എന്നിട്ട് അതില്‍ ഇടതുഭാഗത്ത് താഴെകാണുന്ന ഗിയര്‍ ഐക്കണില്‍ ക്ളിക്ക് ചെയ്യുക (ചിത്രം 1). ഇനി Language എന്നതില്‍ മലയാളംമാത്രം തെരഞ്ഞെടുക്കുക , Save ചെയ്ത് പുറത്തുകടക്കുക. ഇനിയാണ് ഇതിന്റെ ഉപയോഗം.
നിരവധി മലയാളികളില്‍നിന്ന് ശബ്ദശകലങ്ങള്‍ സംഘടിപ്പിച്ച്, അതെല്ലാം തങ്ങളുടെ മെഷീന്‍ ലേണിങ് മോഡലുകളെ പഠിപ്പിച്ചാണ് ഇത് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യന്റെയും യന്ത്രങ്ങളുടെയും കുറേയേറെ പരിശ്രമം ഇതിന്റെ പിന്നിലുണ്ട്. നിങ്ങള്‍ പറയുന്നതുകേട്ട് കൃത്യമായി മനസ്സിലാക്കാന്‍ ഗൂഗിളിനു സാധിക്കുന്നില്ലെന്നിരിക്കുക. അപ്പോള്‍ നിങ്ങള്‍ അതു തിരുത്തും; സ്വാഭാവികം. തിരുത്താന്‍ ഗൂഗിള്‍ ഒരു സാധ്യതാപട്ടിക നിങ്ങളുടെ മുന്നില്‍ കാണിക്കും. ഉപയോക്താക്കളുടെ ഇത്തരം തിരുത്തലുകളില്‍നിന്ന് പഠിച്ച് തങ്ങളുടെ ഈ ഉല്‍പ്പന്നം ഗൂഗിള്‍ മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്നത് എടുത്തുപറയേണ്ടതില്ലല്ലോ.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും ഇത്തരത്തില്‍ നമ്മുടെ ജീവിതത്തില്‍ ഒരു സജീവസാന്നിധ്യം ആയിക്കോണ്ടിരിക്കുന്നു. ഒരു പേനയെടുത്ത് എഴുതുന്നതില്‍ നിന്ന് നമ്മള്‍ ടൈപ്പ്ചെയ്യുന്ന യുഗത്തില്‍ എത്തി. ഇനി ഭാവിയില്‍ ടൈപ്പ് ചെയ്യുന്നതുതന്നെ ആവശ്യമില്ലാത്ത ഒരു സംഗതി ആയേക്കാം. കാത്തിരുന്ന് കാണാം.
വാല്‍ക്കഷണം:മലയാളം വിന്‍ഡോസില്‍ ടൈപ്പ്ചെയ്യാന്‍ https://www.google.com/intl/ml/inputtools/ എന്ന വിലാസത്തില്‍ ചെന്ന് എഴുത്തുപകരണം ഡൌണ്‍ലോഡ് ചെയ്യുക. ആന്‍ഡ്രോയ്ഡില്‍ ആണെങ്കില്‍ ഗൂഗിളിന്റെയോSMCഇന്റെയോ Indic കീബോര്‍ഡ് ഡൌണ്‍ലോഡ്ചെയ്ത് ഉപയോഗിക്കുക.
ഭാഷ കേള്‍ക്കുന്ന സോഫ്റ്റ്വെയറുകള്‍
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേ ഡ്രാഗണ്‍ നാച്ചുറലി സ്പീക്കിങ് എന്ന സോഫ്റ്റ്വെയര്‍ വിപണിയില്‍ ഇറങ്ങിയപ്പോള്‍ അന്നതൊരു അത്ഭുതമായിരുന്നു. നമ്മള്‍ സംസാരിക്കുന്ന വാക്കുകള്‍ ടെക്സ്റ്റ് രൂപത്തില്‍ ആക്കാന്‍ സാധിക്കുന്ന ഒരു സോഫ്റ്റ്വെയര്‍ സൌജന്യം അല്ല എന്നത് ഉള്‍പ്പടെ പല കാരണങ്ങള്‍ കൊണ്ടും ഈ സോഫ്റ്റ്വെയര്‍ ജനകീയം ആയില്ല. ഇതടക്കം നിരവധി സ്പീച്ച് റെക്കഗ്നിഷന്‍ സോഫ്റ്റ്വെയര്‍ ഇന്ന്! വിപണിയില്‍ ഉണ്ടെങ്കിലും, സാധാരണ ഉപയോക്താക്കളുടെ ശബ്ദംകേട്ട് മനസ്സിലാക്കാന്‍ ഗൂഗിള്‍തന്നെ വിചാരിക്കേണ്ടിവന്നു.
വാക്കുകളും വാചകങ്ങളും കേട്ട് അത് ടെക്സ്റ്റ് രൂപത്തില്‍ ആക്കാന്‍ ഒരു സോഫ്റ്റ്വെയറിന് പല കടമ്പകളും കടക്കേണ്ടിയിരിക്കുന്നു. ‘ഭാഷ മാത്രം മനസ്സിലാക്കിയാല്‍ പോര. ഓരോ ഉപയോക്താവും സംസാരിക്കുന്നത് തങ്ങളുടെ സ്വന്തം ശൈലിയില്‍ ആയതുകൊണ്ട് അവരുമായി പൊരുത്തപ്പെടുകയും അവരുടെ ഉച്ചാരണവും ഉച്ചാരണത്തിലെ പിശകുകളും ഒക്കെ മനസ്സിലാക്കാനും പഠിക്കാനുമൊക്കെ കഴിയുന്ന ഒരു സോഫ്റ്റ്വെയറിന് മാത്രമേ നിലനില്‍പ്പുള്ളൂ. ഇതുകൂടാതെ കേട്ട് മനസ്സിലാക്കാനുള്ള ബുദ്ധിയും. ഗൂഗിളിന്റെ വോയ്സ് റെക്കഗ്നിഷന്‍ സംവിധാനം ഇത്തരത്തില്‍ ബുദ്ധിമാനും പഠിക്കാന്‍ കഴിവുള്ളതും ആണെന്ന് നമുക്ക് അറിയാം.
ഉദാഹരണത്തിന് ഗൂഗിളിന്റെ കീബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകള്‍ അതിന്റെ മനസ്സില്‍’ സൂക്ഷിച്ചുവയ്ക്കും. ഇതുകൂടാതെ സന്ദര്‍ഭംവരെ ഒരുപരിധിവരെ മനസ്സിലാക്കിയാണ് ഗൂഗിളിന്റെ കീബോര്‍ഡ് വാക്കുകള്‍ സജസ്റ്റ് ചെയ്യുന്നത്. സംസാരം അക്ഷരങ്ങളാക്കുന്ന വോയ്സ് കീബോര്‍ഡ് ഇംഗ്ളീഷില്‍ നിങ്ങള്‍ ഉപയോഗിച്ച് കാണും. ആന്‍ഡ്രോയ്ഡ് ഫോണില്‍ സര്‍ച്ച് ബാറിലെ മൈക്ക് ഓണാക്കിയിട്ടു ഗൂഗിളിനോട് ഇംഗ്ളീഷ് സംസാരിച്ചാല്‍ അതിനെല്ലാം മനസ്സിലാകുമെന്ന് അറിയാമല്ലോ. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഛഗ ഏീീഴഹല എന്ന് പറഞ്ഞുതുടങ്ങി ഗൂഗിളിനെക്കൊണ്ടു പലതും ചെയ്യിക്കാം. ഇതുകൂടാതെ വോയ്സ് ടൈപ്പിങ് ഉപയോഗിച്ച് പറയുന്ന വാക്കുകള്‍ ഗൂഗിളിനെക്കൊണ്ടു ടൈപ്പ് ചെയ്യിക്കുകയും ആകാം. വാട്സാപ്പില്‍ ചാറ്റ്ചെയ്യാനും, ഡ്രെെവില്‍ ഒരു ലേഖനം എഴുതാനുമൊക്കെ ഈ വോയ്സ് സേവനം ഉപയോഗിക്കാം. ഇതെല്ലാം ഇംഗ്ളീഷ് പരിപാടികള്‍.
[email protected]









0 comments