പ്രളയകാലത്തെ കോളറ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2017, 05:02 PM | 0 min read



മാര്‍ക്വിസിന്റെ വിഖ്യാതകൃതി കോളറക്കാലത്തെ പ്രണയം’എന്നതുമായുള്ള രൂപസാദൃശ്യമൊഴിച്ച് ഈ തലക്കെട്ടിന് ഒരു പ്രസക്തിയുമില്ല. കേരളത്തില്‍ ഈ നിമിഷംവരെ പ്രളയവും പ്രളയക്കെടുതിയും എങ്ങുമില്ല. മുന്‍കാലത്ത് പെയ്തിരുന്ന മഴയോട് താരതമ്യംചെയ്താല്‍ ഒരു ചെറിയ മത്സരമായിപ്പോലും കരുതാവുന്ന മഴയുമില്ല. ആ കണക്കിന്, വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യവും തല്‍ക്കാലം ഉണ്ടാകാന്‍പാടില്ല. എന്നിട്ടും   ഒരു കോളറ മരണം, മറ്റു ചിലയിടങ്ങളില്‍രോഗസ്ഥിരീകരണവും. രോഗബാധിതര്‍ ഇതരസംസ്ഥാനത്തുനിന്നുള്ളവരാണെന്നത് തെല്ലും ആശ്വാസം നല്‍കുന്നില്ല. നമ്മള്‍ ഭീഷണിയില്‍ത്തന്നെയാണ്.
 ശുചിത്വത്തില്‍ മുന്‍പന്തിയിലെന്ന് അഭിമാനിക്കുന്ന നമുക്ക് എവിടെയാണ് പിഴയ്ക്കുന്നത്. വിബ്രിയോ കോളെറെ (ഢശയൃശീ രവീഹലൃമല)  എന്നയിനം ബാക്ടീരിയ ഉണ്ടാക്കുന്ന കോളറ മലിനജലത്തിലൂടെയും മലിനജലത്താല്‍ വൃത്തിഹീനമാക്കപ്പെട്ട ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും പകരുന്നത്. സാരമായ വയറിളക്കം, ഛര്‍ദി, നിര്‍ജലീകരണം എന്നിവ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ രോഗി മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കാം.
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                 
ലക്ഷണങ്ങള്‍
* കഞ്ഞിവെള്ളംപോലെയുള്ള മലം വളരെ കൂടിയ അളവില്‍
ഉണ്ടാകുന്ന സാരമായ വയറിളക്കം.
*തുടര്‍ച്ചയായ ഓക്കാനവും
ഛര്‍ദിയും.
*കടുത്ത നിര്‍ജലീകരണം.
*കുട്ടികളില്‍ അപസ്മാരം, ബോധക്ഷയം തുടങ്ങിയവ ഉണ്ടാവാം.
*മൂലകങ്ങളുടെ ക്രമാതീതമായ നഷ്ടം, ശരീരത്തിലെ ഷുഗര്‍ നില മാറുന്നത് തുടങ്ങിയവ കൊണ്ടുണ്ടാകുന്ന പലവിധ പ്രശ്നങ്ങള്‍.
*നിര്‍ജലീകരണം കൊണ്ടുണ്ടാകുന്ന വൃക്കതകരാറിനുള്ള സാധ്യത.
*കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ജലനഷ്ടംമൂലം രോഗി ഷോക്ക്എന്ന അവസ്ഥയിലാവാം, മണിക്കൂറുകള്‍ക്കുള്ളില്‍ മരണംപോലും സംഭവിക്കാം.

 

വരാതിരിക്കാന്‍

*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളച്ച വെള്ളത്തില്‍ പച്ചവെള്ളമൊഴിച്ച് തണുപ്പിച്ചു കുടിക്കുന്നത് ഒഴിവാക്കുക.
*പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ വൃത്തിയായി കഴുകി ഉപയോഗിക്കുക. കഴുകുന്ന വെള്ളം വൃത്തിഹീനമാകുന്നതും കോളറ വരുത്താം.
*മലവിസര്‍ജനത്തിനുശേഷം കൈകള്‍ സോപ്പിട്ട് ധാരാളം വെള്ളംകൊണ്ട് കഴുകി വൃത്തിയാക്കുക. ചെറിയ കുട്ടികള്‍ക്ക് മലവിസര്‍ജനത്തിനുശേഷം വൃത്തിയാക്കിക്കൊടുത്ത മുതിര്‍ന്നവരും ഇത് കൃത്യമായി പിന്‍തുടരുക.
*മഴ പെയ്ത് ചുറ്റുപാടുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. അഴുക്കുചാലുകളില്‍നിന്നുമുള്ള വെള്ളം കുടിവെള്ളസ്രോതസ്സുകള്‍ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
*കോളറ സ്ഥിരീകരിച്ചാല്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക. അങ്കണവാടി ടീച്ചര്‍, ആശാ വര്‍ക്കര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍വരെ എല്ലാവര്‍ക്കും ഈ വിവരം അറിയാനും, വേണ്ട സഹായം ചെയ്യാനുമുള്ള കടമയുണ്ട്.
*കിണര്‍ ക്ളോറിനേഷന്‍പോലെയുള്ള കാര്യങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഏറ്റെടുത്തുചെയ്യുന്നതാണ്.

ചികിത്സ എപ്പോള്‍, എങ്ങനെ?

മറ്റു കാരണങ്ങള്‍കൊണ്ടുള്ള വയറിളക്കമാണോ കോളറയാണോ എന്ന് സാധാരണഗതിയില്‍ തുടക്കത്തില്‍ത്തന്നെ വേറിട്ടറിയാന്‍ ബുദ്ധിമുട്ടാണ്. ശരീരത്തില്‍നിന്ന് ജലനഷ്ടം തുടങ്ങുമ്പോള്‍തന്നെ നന്നായി വെള്ളം കുടിച്ചുതുടങ്ങണം.  ഒ ആര്‍ എസ് വളരെ നല്ലതാണ്. ജലനഷ്ടവും മൂലകനഷ്ടവും ഒരുപോലെ പരിഹരിക്കാന്‍ ഇത് അത്യുത്തമമാണ്. ഒരു ഗ്ളാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ അര ടീസ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ത്താല്‍ വീട്ടിലുണ്ടാക്കാവുന്ന ഒആര്‍എസ് ലായനി തയ്യാറായി. ഒരിക്കലുണ്ടാക്കിയത് മൂടിവച്ച് 24 മണിക്കൂര്‍വരെ ഉപയോഗിക്കാം. സാധാരണ വയറിളക്കത്തെക്കാള്‍ ജലനഷ്ടമുണ്ടാകുന്ന കോളറയില്‍ നിര്‍ജലീകരണം തടയാനുള്ള ഈ മാര്‍ഗം ജീവന്‍രക്ഷോപാധിതന്നെയാണ്.
എന്നാല്‍ കൃത്യമായ വൈദ്യസഹായം തേടാന്‍ ഒട്ടും മടിക്കരുത്. ശരീരത്തില്‍നിന്ന് ജലനഷ്ടം ഉണ്ടാകുന്നതിന് ആനുപാതികമായിസിരയിലൂടെയും (ശിൃമ്ലിീൌ ളഹൌശറ) വായിലൂടെയും ശരീരത്തിലെ മൂലകങ്ങളും ജലവും തിരിച്ച് നല്‍കിക്കൊണ്ടിരിക്കണം. രോഗി ജീവാപായസാധ്യതയുള്ള സങ്കീര്‍ണതകളിലേക്കു പോകുന്നത് തടയാനും ആവശ്യമായ ചികിത്സ ആവശ്യമുള്ള നേരത്ത് നല്‍കുന്നതിന് സാധിക്കാനും കൃത്യസമയത്തുള്ള ആശുപത്രിപ്രവേശം സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home