ജാതി, കൂണ്‍ കൃഷി

ജാതിതൈകള്‍ക്ക ്ഏതെല്ലാം ജൈവവളങ്ങള്‍ ചേര്‍ക്കാം. ചെടിക്കുചുറ്റും തടമെടുത്ത് വളപ്രയോഗം നടത്താമോ?
നാരായണന്‍, അങ്ങാടിപ്പുറം, മലപ്പുറം
ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, കോഴിക്കാഷ്ഠം, കംബോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ പരമാവധി നല്‍കാം. തൈകള്‍ക്ക് 20 കി.ഗ്രാം ജൈവവളം ഒരുവര്‍ഷത്തില്‍ ചേര്‍ത്താല്‍ നല്ലത്. ഈ അളവ് ക്രമേണ വര്‍ധിപ്പിക്കാം. 15 വര്‍ഷം പ്രായമെത്തുമ്പോഴേക്കും മരമൊന്നിന് 100 കി.ഗ്രാംവരെ ജൈവവളങ്ങള്‍ ചേര്‍ക്കാം.
കൂണ്‍ കൃഷിചെയ്തു തുടങ്ങിയപ്പോള്‍ പലവിധ കീടബാധകളും കാണുന്നു. കീടനാശിനികള്‍ ഉപയോഗിക്കാമോ?
എം നബീസ, കുറ്റ്യാടി, കോഴിക്കോട്
രാസകീടനാശിനികളുടെ ഉപയോഗം ഒഴിവാക്കണം. പ്രതിരോധ നടപടിയായി കൂണ്‍മുറി ഫോര്‍മാലിന്‍, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ഉപയോഗിച്ച് പുകയ്ക്കുന്നത് നല്ലതാണ്. ഒരു ചിരട്ടയില്‍ 100 മില്ലി ഫോര്‍മാലിന്‍ ലായനിയില്‍ നാല്-അഞ്ച് തരി പൊട്ടാസ്യം പെര്‍മാംഗനേറ്റ് വിതറിയാല്‍ പുകയുണ്ടാവും. കൂണ്‍ബെഡ് ഒരുക്കുന്നതിന് തലേദിവസം വൈകിട്ട് ഇപ്രകാരം ചെയ്യുക. രാത്രിമുഴുവന്‍ മുറി പുകനിറയുന്നവിധം അടച്ചിടണം. രാവിലെ മുറി തുറന്ന് കൂണ്‍ബെഡ്ഡുകള്‍ ഒരുക്കാം. ഇപ്രകാരം പുകയ്ക്കുന്നതുകൊണ്ട് കീടബാധയുണ്ടാകാതെ സംരക്ഷിക്കാം. ഓരോ തവണയും കൂണ്‍തടങ്ങള്‍ തയ്യാറാക്കുന്നതിനുമുമ്പ് ഇപ്രകാരം പുകയ്ക്കുന്നത് നല്ലതാണ്. കൂണ്‍ വളര്‍ന്നശേഷം കീടബാധ ഉണ്ടാകുന്നപക്ഷം വെളുത്തുള്ളി ചതച്ച മിശ്രിതം തളിക്കണം. മുറിയിലും പരിസരത്തും ഇടയ്ക്ക് വെളുത്തുള്ളി ചതച്ച് വെള്ളത്തില്‍ കലര്‍ത്തി തളിച്ചുകൊടുക്കണം.









0 comments