മതനിരപേക്ഷത ഭൂതകാലത്തെ ആശയമല്ല: ടി എം കൃഷ്ണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2017, 04:29 PM | 0 min read

കൊച്ചി > മതനിരപേക്ഷതയെ കാണേണ്ടത് ഭൂതകാലത്തെ ആശയം എന്ന നിലയിലല്ല, ഭൂതകാലവുമായുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിലാകണമെന്ന് സംഗീതജ്ഞന്‍ ടി എം കൃഷ്ണ പറഞ്ഞു.

ഇന്ത്യന്‍ സംസ്കാരത്തെപ്പറ്റി ഒരുപാട് കാര്യങ്ങള്‍ നമ്മളോട് പറഞ്ഞുതരുന്നുണ്ട്. ഈ വെല്ലുവിളിയെ പ്രവര്‍ത്തനത്തിലൂടെ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഫ്രണ്ട്സ്  ഓഫ് ടി കെ' സംഘടിപ്പിച്ച ഡോ. ടി കെ രാമചന്ദ്രന്‍ അനുസ്മരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'കലാകാരന്‍ പൌരനെന്ന നിലയില്‍, പൌരന്‍ കലാകാരന്‍ എന്ന നിലയില്‍' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. കല മനുഷ്യന്റെ ബോധപൂര്‍വമായ സൃഷ്ടിയാണ്. കലാപ്രവര്‍ത്തകരെ പ്രത്യേക വിഭാഗമായി മാറ്റുമ്പോള്‍ അവരെ പൌരത്വത്തില്‍നിന്ന് അകറ്റുകയാണ്. കലയുടെ ആത്മാവിന് സോഷ്യലിസ്റ്റ് സ്വഭാവമാണുള്ളത്. പരസ്പരവിനിമയം നടക്കുന്നത് കൊള്ളലും കൊടുക്കലും ഒന്നിച്ചാണ്.

സംഗീതകച്ചേരിയുടെ വേദി സജ്ജീകരണംപോലും കലാതത്വത്തിന്റെ പേരിലല്ല. അധികാര സമവാക്യത്തിന്റെ അടിസ്ഥാനത്തിലാണ്. കപ്പിത്താനായ വായ്പാട്ടുകാരന്‍ വേദിയുടെ മധ്യത്തിലാണ്. ഘടത്തിനും ഗഞ്ചിറയ്ക്കും പിന്നിലാണ് സ്ഥാനം. ലളിതമായ മാറ്റത്തിലൂടെ ഈ അധികാരഘടനയ്ക്ക് മാറ്റംവരുത്താം. ഒരുവശത്തേക്ക് മാറിയിരുന്നാല്‍ ഗായകന്റെ നിയന്ത്രണാധികാരം കുറയും. എന്നാല്‍ എല്ലാം നന്നായി കേള്‍ക്കാന്‍കഴിയും.

പെരുമാള്‍ മുരുകന്‍ നിശബ്ദനായിരിക്കുമ്പോള്‍ എഴുതിയ 44  കവിതകള്‍ തനിക്ക് തന്നു. അത് ആദ്യം പാടിയത് ഗൌഡവിഭാഗത്തിന് മേധാവിത്വമുള്ള കോയമ്പത്തൂരാണ്. ആ ദേവസ്തുതികള്‍ കേട്ടവര്‍ പെരുമാള്‍ മുരുകന്‍ 14-ാം നൂറ്റാണ്ടില്‍ ജനിച്ച ആരോ ആണെന്നാണ് കരുതിയത്. എന്നാല്‍ അവര്‍ക്ക് ഏറ്റവും പ്രശ്നമുള്ളയാളാണെന്ന് പറഞ്ഞുകൊടുക്കേണ്ടിവന്നു. ഓരോ സംസ്കാരവുമുള്ളവര്‍ അവരുടെ കലാരൂപങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home