പെട്രോളിയം ഉല്‍പ്പന്ന വിപണനം 10 വര്‍ഷത്തില്‍ 57% വര്‍ധന

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ 2005-06 മുതലുള്ള പ്രതിശീര്‍ഷ വില്‍പ്പന കണക്കു പരിശോധിച്ചാല്‍ കേരളത്തിലെ വില്‍പ്പന ഓരോ വര്‍ഷവും കൂടിവരുന്നതായി കാണാം. 2005-06 മുതല്‍ 2015-16 വരെ പ്രതിശീര്‍ഷവില്‍പ്പന കേരളത്തില്‍ 57 ശതമാനം വര്‍ധിച്ചു. ദേശീയതലത്തില്‍ വര്‍ധന 23 ശതമാനം മാത്രമാണ്. എന്നാല്‍ 2005-06ലും 2006-07ലും കേരളത്തില്‍ പ്രതിശീര്‍ഷ വില്‍പ്പന ദേശീയ ശരാശരിയെക്കാള്‍ കുറവായിരുന്നു. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ കേരളം ദേശീയ ശരാശരിക്കു മുകളിലെത്തി. കേരളത്തിലെ പെട്രോളിയം റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ 44 ശതമാനം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റേതാണ്. 29 ശതമാനം ഹിന്ദുസ്ഥാന്‍ പെട്രോളിയവും 23 ശതമാനം ഭാരത് പെട്രോളിയവും നടത്തുന്നവയാണ്. നാലു ശതമാനമാണ് സ്വകാര്യ പെട്രോളിയം കമ്പനികള്‍ നടത്തുന്ന ഔട്ട്ലെറ്റുകള്‍. ദേശീയതലത്തിലും ഏറ്റവും കൂടുതല്‍ ഔട്ട്ലെറ്റുകള്‍ ഇന്ത്യന്‍ഓയില്‍ കോര്‍പറേഷന്റേതാണ് (45 ശതമാനം).
കടപ്പാട്:ഇന്ത്യന്‍ പെട്രോളിയം ആന്‍ഡ് നാച്യൂറല്‍ ഗ്യാസ് സ്റ്റാറ്റിസ്റ്റിക്സ്(2011-12, 2015-16)
തയ്യാറാക്കിയത്:
ബെന്‍ റോയിസ് ജോസ്
സെന്റര്‍ ഫോര്‍ സോഷ്യോ-ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ്, കൊച്ചി-24 www.csesindia.org









0 comments