പോരാട്ടവീര്യത്തിന്റെ പീരങ്കി മൈതാനി

flag
avatar
ജിഷ്ണു മധു

Published on Mar 07, 2025, 11:06 AM | 1 min read

കൊല്ലം : നാടാകെ ഒഴുകിയെത്തി ഒന്നായിത്തീർന്ന സിപിഐ എം സംസ്ഥാന സമ്മേളന നഗറിനുമുണ്ട്‌ ചരിത്രംപേറുന്ന സവിശേഷത. നവോത്ഥാന മുന്നേറ്റങ്ങളിൽ നിർണായകമായ കല്ലുമാല സമരത്തിനും കന്റോൺമെന്റ്‌ വെടിവയ്‌പിനും സാക്ഷ്യംവഹിച്ച പീരങ്കി മൈതാനിയിലാണ്‌ മൈതാനിയിലാണ്‌ പ്രതിനിധി സമ്മേളനം ചേരുന്ന ടൗൺഹാൾ.


ഉത്തരവാദ ഭരണത്തിനുവേണ്ടി തിരുവിതാംകൂറിലാകെ പ്രക്ഷോഭമുയർന്ന കാലം. സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് മൈതാനത്ത് 1938 സെപ്തംബർ രണ്ടിന് നിയമലംഘന യോഗം നടത്താൻ തീരുമാനിച്ചു. യോഗത്തിന്റെ തലേന്ന്‌ കൊല്ലത്താകെയും കന്റോൺമെന്റ് മൈതാനത്തും പട്ടാളവും പൊലീസും റൂട്ട്മാർച്ച് നടത്തി. യോഗസമയത്ത് അനിഷ്ടസംഭവങ്ങൾ അരങ്ങേറുമെന്ന് വാർത്ത പരന്നു. ക്യാമ്പിൽ പ്രവർത്തകർ അടിയന്തരയോഗം ചേർന്ന് സേനയെ തോൽപ്പിക്കാൻ തീരുമാനമെടുത്തു. പിറ്റേന്ന്‌ സി കേശവന്റെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും നേതൃത്വത്തിൽ 40 പേരടങ്ങുന്ന ജാഥ മുദ്രാവാക്യം മുഴക്കി മൈതാനം ലക്ഷ്യമാക്കി നീങ്ങി. ചിന്നക്കടയിൽ എത്തിയപ്പോഴേക്കും നൂറുകണക്കിനാളുകൾ അണിയായി. മൈതാനത്തിനുസമീപം പൊലീസ് തടഞ്ഞ്‌, എം ജി കോശിയെയും പി ജി വർഗീസിനെയും കെ സുകുമാരനെയും അറസ്റ്റ്ചെയ്തു. എന്നിട്ടും അവർ അവിടെനിന്നുതന്നെ ഉച്ചത്തിൽ പ്രസംഗിച്ചു. ജനങ്ങളും പൊലീസും ഏറ്റുമുട്ടി. ജനക്കൂട്ടത്തിലേക്ക്‌ വെടിവയ്പുണ്ടായി. രണ്ടുപേർ തൽക്ഷണം മരിച്ചു. പലർക്കും ഗുരുതര പരിക്കേറ്റു.


ജനം അക്രമാസക്തരായെന്ന്‌ വരുത്താൻ പൊലീസ്‌തന്നെ ഒരു ട്രാൻസ്പോർട്ട് ബസും കത്തിച്ചു. പുലയസമുദായ അവകാശങ്ങൾക്കായി 1915ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ കല്ലുമാല സമരയോഗം സംഘടിപ്പിച്ചതും ജാതീയതയുടെ അടയാളമായ കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞതും ഇതേ മൈതാനിയിലാണ്.




deshabhimani section

Related News

View More
0 comments
Sort by

Home