ചെങ്കൊടി ചെറുത്തുനിൽപ്പിന്റെ പ്രതീകം: എ കെ ബാലൻ

കോടിയേരി ബാലകൃഷ്‌ണൻ നഗർ (കൊല്ലം) : മതരാഷ്ട്രവാദത്തിന്റെയും കോർപറേറ്റ് താൽപ്പര്യത്തിന്റെയും നടുവിലാണ് രാജ്യമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം എ കെ ബാലൻ. ഇതിനെതിരായ പോരാട്ടത്തിലാണ് സിപിഐ എം. ആ പോരാട്ടത്തിന് സംസ്ഥാനസമ്മേളനം കരുത്തുപകരും. പ്രതിനിധി സമ്മേളനത്തിന് പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്കൊടിയുടെ പ്രസ്ഥാനം ലോകത്താകമാനം ശക്തിപ്പെടുകയാണ്. ലോകത്തിന്റെയും ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതി പരിഗണിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി ബോധ്യപ്പെടുക. അന്നും ഇന്നും എന്നും ചെറുത്തുനിൽപ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണത്. ആശയറ്റവന്റെ ആശാകേന്ദ്രമാണത്. ചൂഷിതന്റെ വിമോചനമാർഗവും. ഈ കൊടി താഴ്‌ത്തിക്കെട്ടാൻ ആരെയും അനുവദിച്ചുകൂടാ–- ബാലൻ പറഞ്ഞു.









0 comments