ബാക്ടീരിയ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്; കണ്ടുപിടിത്തവുമായി ജപ്പാൻ

ബാക്ടീരിയ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കാൻ ജപ്പാൻ. ദൈനദിന ജീവിതത്തിൽ നിന്ന് മാറ്റിനിർത്താനാകാത്ത ഒന്നായി പ്ലാസ്റ്റിക് മാറിയതോടെ പരിസ്ഥിതി സൗഹൃദ ബദൽ കണ്ടെത്തുകയാണ് ജപ്പാൻ. പ്ലാസ്റ്റിക്കിന് പൂർണമായും ബദൽ ആവില്ലെങ്കിലും പ്ലാസ്റ്റിക്കിൽ അപകടകരമായ വസ്തുക്കൾ മാറ്റി നൈട്രജൻ അടിസ്ഥാനമാക്കി ഉത്പാദിപ്പിക്കാവുന്ന വസ്തുക്കളാണ് ശാസ്ത്രജ്ഞർ വികസിപ്പിക്കുന്നത്. പിറിഡിനഡികോബോക്സിക് ആസിഡ് (പിഡിസിഎ) എന്ന വസ്തു പി ഇ ടി പ്ലാസ്റ്റിക്കിലെ ടെറെഫ്താലിക് ആസിഡ് പോലുള്ള ദോഷകരമായ ഘടകങ്ങൾ മാറ്റിസ്ഥാപിക്കാൻ സഹായിക്കും.
പുതിയതരം പ്ലാസ്റ്റിക് പരിസ്ഥിതി സൗഹൃദമാണെന്ന് മാത്രമല്ല, ഗുണകരവുമാണ്. കൃഷികളിലും മറ്റു കൂടുതൽ ഉത്പാദനത്തിന് സഹായിക്കുന്ന വസ്തുക്കളാണ് ഈ പ്ലാസ്റ്റിക്ക് ഉത്പാദന വേളയിൽ പുറത്തുവരിക. എസ്ഷെറിച്ചിയ കോളി (ഇ. കോളി) ബാക്ടീരിയയിൽ മാറ്റം വരുത്തിയാണ് ഈ കണ്ടെത്തൽ. കണ്ടെത്തലിനായി ബാക്ടീരിയ ഗ്ലൂക്കോസിന് ഭക്ഷണം നൽകുകയും വൃത്തിയുള്ളതും ജൈവപരവുമായ പ്രക്രിയയിലൂടെ പിഡിസിഎ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതിന് പ്രത്യേക എൻസൈമുകൾ ചേർക്കുകയും ചെയ്തു. പെട്രോളിയം അധിഷ്ഠിതമായ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാനും ജൈവ ആധിപത്യം സ്ഥാപിക്കാനും ഈ കണ്ടുപിടിത്തത്തിനാകും എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.









0 comments