രാകേഷ് ശർമ്മയ്ക്കു ശേഷം ബഹിരാകാശത്ത് ചരിത്രം കുറിക്കാൻ ശുഭാംശു ശുക്ല

സുനിത വില്ല്യംസ് വന്ന അതേ ഡ്രാഗൺ പേടകത്തിൽ അധികം വൈകാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യക്കാരൻ കൂടി. 1984ൽ ബഹിരാകാശ ദൌത്യം നിർവഹിച്ച രാകേഷ് ശർമ്മയ്ക്കു ശേഷം ബഹിരാകാശ സഞ്ചാരം നടത്തുന്ന ഈ ഇന്ത്യൻ ഗ്രൂപ്പ് ക്യാപ്റ്റന്റെ പേര് ശുഭാംശു ശുക്ല.
ഒരു വിശിഷ്ടനായ ഇന്ത്യൻ എയർ ഫോഴ്സ് (IAF)പൈലറ്റ് ആയ ഇദ്ദേഹം ഉത്തർ പ്രദേശിലെ ലക്നൌ സ്വദേശിയാണ്.ഇന്ത്യൻ എയർ ഫോഴ്സ് ഫൈറ്റർ വിങ്ങ് ജൂൺ 2006ന്റെ കമ്മീഷണർ ആയിരുന്ന ഇദ്ദേഹത്തിന് വിവിധ എയർക്രാഫ്റ്റുകളിലായി 2000 മണിക്കൂർ ഫ്ലൈറ്റ് എക്സ്പീരിയൻസ് ഉണ്ട്.
അമേരിക്കൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം നിർവഹിക്കുന്ന ഈ ദൌത്യത്തിന് ‘ആക്സിയം മിഷൻ4’ എന്നാണ് പേരിട്ടിരിക്കുന്നത്. സുനിത വില്ല്യംസ് തിരിച്ചു വന്നസ്പേസ്-എക്സ് ക്രൂ ഡ്രാഗൻ സ്പേസ്ക്രാഫ്റ്റാണ് സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കുന്നത്. സ്പേസ്-എക്സ് ഫാൽക്കൺ 9 റോക്കറ്റിലാകും പേടകം യാത്ര തുടങ്ങുക. സഞ്ചാരികൾ 14 ദിവസങ്ങൾ ബഹിരാകാശത്ത് ചിലവഴിക്കും. ജൂണിനകം ഈ യാത്ര നടക്കും.
ശുഭാംശു പൈലറ്റ് ആകുന്ന ഈ മിഷനിൽ ഇദ്ദേഹത്തെ കൂടാതെ മൂന്ന് പേർ കൂടിയുണ്ട്. കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടുകാരനായ സ്റ്റാൻസോവ് ഉസ്നാസ്കി, ഹംഗറിക്കാരനായ തിബോർ കാപു എന്നിവരാണ് ഈ മിഷന്റെ മറ്റ് ദൌത്യക്കാർ. സുനിത വില്ല്യംസിനെക്കാൾ നേരം ബഹിരാകാശത്ത് സമയം ചിലവഴിച്ച വ്യക്തിയാണ് പെഗ്ഗി. അവരോടൊപ്പമുള്ള യാത്ര മറ്റുള്ളവർക്കും പുത്തൻ അനുഭവമായിരിക്കും.
പേടകം ബഹിരാകാശനിലയത്തിലെത്തിയതിന് ശേഷം തന്റെ ബഹിരാകാശ അനുഭവങ്ങൾ ഒപ്പിയെടുക്കുമെന്നും അവ തന്റെ ദേശക്കാരുമായി പങ്കുവയ്ക്കുമെന്നും ശുഭാംശു വാർത്താ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ മണ്ണിൽ നിന്ന്, ഇന്ത്യൻ പേടകത്തിൽ മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്ന പദ്ധതിയാണ് ഗഗൻയാൻ. ഗഗൻയാൻ ദൌത്യത്തിന് മുന്പ് ഇതേ സംഘത്തിന്റെ ഭാഗമായിരിക്കുന്ന ശുഭാംശു ‘ആക്സിയം മിഷൻ 4’ന്റെയും ഭാഗമാകുന്നത് രാജ്യത്തിന്റെയും അഭിമാന വേളയാണ്.









0 comments