ബഹിരാകാശത്ത് കൂറ്റൻ റഡാർ ആന്റിന വിടർന്നു

തിരുവനന്തപുരം: ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസറിന്റെ കൂറ്റൻ റഡാർ റിഫ്ലക്റ്റർ ആന്റിന വിജയകരമായി വിന്യസിച്ചതായി ഐഎസ്ആർഒ. വെല്ലുവിളികൾ നിറഞ്ഞ ഏറെ സങ്കീർണമായ പ്രക്രിയയിലൂടെയാണ് ആന്റിന വിടർത്തിയത്. 12 മീറ്റർ റഡാർ റിഫ്ലക്റ്റർ ബഹിരാകാശത്തെ ഏറ്റവും വലിയ ആന്റിനയാണ്. ഭൂമിയുടെ വ്യക്തമായ ചിത്രങ്ങൾ എടുക്കുന്നതിന് ഇത് സഹായിക്കും. ഐഎസ്ആർഒയുടെയും നാസയുടെയും സംയുക്ത ദൗത്യമായ നിസർ അടുത്തിടെയാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്.









0 comments