കുവൈത്തിൽ മലയാളി സംരംഭകർക്ക് പുതുവേദിയുമായി യൂത്ത് ഇന്ത്യ; ബിസിനസ് കോൺക്ലേവ് സെപ്തംബർ അഞ്ചിന്

youth india conclave
വെബ് ഡെസ്ക്

Published on Jul 10, 2025, 07:12 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി സമൂഹത്തിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബിസിനസ് കോൺക്ലേവുമായി യൂത്ത് ഇന്ത്യ. വ്യവസായ രംഗത്തെ നവീന സാധ്യതകൾ കണ്ടെത്താനും സംരംഭകരെ തമ്മിൽ ബന്ധിപ്പിക്കാനും വിജയഗാഥകൾ പങ്കുവെക്കാനുമുള്ള ഉന്നത വേദിയാണ് കോൺക്ലേവിലൂടെ ഒരുക്കുന്നതെന്ന് യൂത്ത് ഇന്ത്യ കുവൈത്ത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


സെപ്തംബർ അഞ്ചിന് ഫർവാനിയ ക്രൗൺ പ്ലാസയിലാണ് ബിസിനസ് കോൺക്ലേവ്. പാനൽ ചർച്ചകൾ, നെറ്റ്‌വർക്കിങ് സെഷനുകൾ, എത്തിക്കൽ ബിസിനസ് മാർഗ നിർദേശങ്ങൾ, ശരീഅ ഫിഖ്ഹ് ഡെസ്ക്, സംരംഭങ്ങളുടെ പ്രദർശനങ്ങൾ, ബിസിനസ് നിയമങ്ങൾ, വിദഗ്ധരുടെ സംവാദങ്ങൾ കോൺക്ലേവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംരംഭകരെയും പ്രഫഷണലുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വേദിയായി കോൺക്ലേവ് മാറുമെന്നും സംരംഭകത്വത്തിലൂടെയും സഹകരണത്തിലൂടെയും മുന്നേറ്റങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമെന്നും യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ പറഞ്ഞു. ചടങ്ങിൽ കോൺക്ലേവ് ലോഗോ യൂത്ത് ഇന്ത്യ രക്ഷാധികാരി പി ടി ശരീഫ് പ്രകാശനം ചെയ്തു


വാർത്തസമ്മേളനത്തിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ, സെക്രട്ടറി അഖീൽ ഇസ്ഹാഖ്, പബ്ലിസിറ്റി കൺവീനർ മുഖ്സിത്, പ്രോഗ്രാം കൺവീനർ മഹാനാസ് മുസ്തഫ, എക്സിക്യൂട്ടിവ് അംഗങ്ങളായ റമീസ്, യാസിർ, റയ്യാൻ ഖലീൽ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 97848081, 94157227.




deshabhimani section

Related News

View More
0 comments
Sort by

Home