ചെങ്കടലിൽ ആക്രമിക്കപ്പെട്ട വാണിജ്യ കപ്പലിലെ ജീവനക്കാരെ യുഎഇ രക്ഷപ്പെടുത്തി

PHOTO CREDIT: X
ദുബായ്: ചെങ്കടലിൽ ആക്രമിക്കപ്പെട്ട വാണിജ്യ കപ്പലിലെ ജീവനക്കാരെ യുഎഇ രക്ഷപ്പെടുത്തി. 'മാജിക് സീസ്' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. അബുദാബി പോർട്ട്സ് ഗ്രൂപ്പിന്റെ 'സഫീൻ പ്രിസം' എന്ന കപ്പലിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ആക്രമണത്തിനിരയായ 'മാജിക് സീസ്' എന്ന ലൈബീരിയൻ കപ്പലിൽ 22 പേരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷനുകളുമായും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ചാണ് പ്രവർത്തനം നടത്തിയത്.
തന്ത്രപ്രധാനമായ ജലപാതകളിൽ സമുദ്ര സുരക്ഷയ്ക്കും മാനുഷിക പിന്തുണയ്ക്കുമുള്ള യുഎഇയുടെ ശക്തമായ പ്രതിബദ്ധതയാണ് ഈ പ്രവർത്തനം പ്രതിഫലിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.









0 comments