'വീര ചക്ര', 'പതിനെട്ടാം പട്ട' പുസ്തകങ്ങളുടെ പ്രകാശനം നടന്നു

ദുബായ്: പ്രവാസി ബുക്സ്ന്റെ ആഭിമുഖ്യത്തിൽ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഖിസൈസ് അൽ നഹ്ദ സെൻററിൽ നടന്നു. ഷമീം യൂസഫിന്റെ വീര ചക്ര എന്ന നോവലിന്റെയും അഖിലേഷ് പരമേശ്വറിന്റെ പതിനെട്ടാം പട്ട എന്ന കഥാ സമാഹാരത്തിൻറേയും പ്രകാശന ചടങ്ങാണ് നടന്നത്. 'വീരചക്ര'യുടെ പ്രകാശനം പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഇ കെ ദിനേശൻ കഥാകൃത്തും ഫോട്ടോഗ്രാഫറുമായ അഡ്വ. പ്രവീൺ പാലക്കീലിന് നൽകി നിർവ്വഹിച്ചു.
'പതിനെട്ടാം പട്ട' പുസ്തകം മാധ്യമപ്രവർത്തകനും നോവലിസ്റ്റുമായ സാദിഖ് കാവിൽ എഴുത്തുകാരി പി ശ്രീകലയ്ക്ക് നൽകി പ്രകാശനം ചെയ്തു. നോവലിസ്റ്റ് അസി, ലേഖ ജസ്റ്റിൻ എന്നിവർ പുസ്തക പരിചയം നടത്തി. റയീസ് എൻ എം, ഷാഫി കാഞ്ഞിരമുക്ക്, ധന്യ അജിത്, ഭാസ്കർ രാജ്, സി പി അനിൽകുമാർ, ജെന്നി ജോസഫ്, അഡ്വ. സാജിദ്, അജിത് വള്ളോലി, പ്രസാദ് ടി കുറുപ്പ്, സുജിത് ഒ സി, ഷമീം യൂസഫ്, അഖിലേഷ് പരമേശ്വർ എന്നിവർ സംസാരിച്ചു.









0 comments