"ഉപദ്രവിച്ചിട്ടുണ്ട്, ആത്മഹത്യയാണെന്ന് കരുതുന്നില്ല"; അതുല്യയുടെ മരണത്തിൽ പ്രതികരിച്ച് ഭർത്താവ്

അതുല്യ, സതീഷ്
ഷാർജ: ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ താൻ നിരപരാധിയാണെന്ന് ഭർത്താവ് സതീഷ്. അതുല്യയുമായി പ്രശ്നങ്ങളുണ്ടായിരുന്നു. അതുല്യ ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നില്ലെന്നും സതീഷ് ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതുല്യ ഗർഭം അലസിപ്പിച്ചത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല. ആ കാര്യം ചോദിച്ചപ്പോഴൊന്നും ഉത്തരം തന്നിട്ടില്ല. പിരിയാം എന്ന് പലപ്പോഴും അതുല്യ പറഞ്ഞിട്ടുണ്ട്. പക്ഷേ തനിക്ക് വേറെ ആരുമില്ല. കൂട്ടുകാരോടോ വീട്ടുകാരോടോ സംസാരിക്കുന്നത് അതുല്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. അവധി ദിവസങ്ങളിൽ മദ്യപിക്കാറുണ്ട്. അപ്പോഴൊന്നും അതുല്യയെ ഉപദ്രവിച്ചില്ലെന്ന് പറയുന്നില്ല. മദ്യപിച്ചിരിക്കുമ്പോൾ വീഡിയോ എടുക്കുമായിരുന്നു. ആ ദേഷ്യത്തിന് അതുല്യയെ വാശിപിടിപ്പിക്കാൻ പലതും കാണിച്ചുപോയത്.
അതുല്യ ആത്മഹത്യ ചെയ്യുമെന്ന് താനും കരുതുന്നില്ല. കട്ടിലിന്റെ സ്ഥാനമൊക്കെ മാറി കിടക്കുകയായിരുന്നു. കുറച്ച് മാസ്കുകളും കത്തിയും വീട്ടിൽ കാണാനായി. കൊലപാതകം അല്ലെങ്കിൽ, തന്നെ പേടിപ്പിക്കാൻ വേണ്ടി ചെയ്തപ്പോൾ അബദ്ധം പറ്റിയതാണ്. എന്താണ് സംഭവിച്ചതെന്ന് തനിക്കും അറിയണമെന്നും സതീഷ് പറഞ്ഞു.









0 comments