മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

മസ്‌കത്ത്: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം മസ്‌കതത്തിലെ ഇന്ത്യൻ എംബസിയിൽ വിപുലമായി ആഘോഷിച്ചു. ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സമൂഹത്തിലെ 500-ലധികം അംഗങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗും ഭാര്യ ദിവ്യ നാരംഗും ചേർന്ന് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. അംബാസഡർ ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ സ്‌കൂൾ അൽ ഗുബ്രയിലെ വിദ്യാർത്ഥികൾ ദേശീയ ഗാനം ആലപിച്ചു. ഇന്ത്യയുടെ പുരോഗതി, ജനാധിപത്യ മൂല്യങ്ങൾ, ഭാവിയിലേക്കുള്ള അഭിലാഷങ്ങൾ എന്നിവ ഉയർത്തിക്കാട്ടിക്കൊണ്ട് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ നിന്നുള്ള ഉദ്ധരണികളും അംബാസഡർ വായിച്ചു.
ഇന്ത്യൻ സ്‌കൂൾ അൽഗുബ്രയിലെ വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു. ഇന്ത്യയോടുള്ള സ്‌നേഹത്തിൻ്റെ പ്രതീകമായി അഭിമാനത്തോടെ അവ ധരിച്ചെത്തിയ എല്ലാവർക്കും മനോഹരമായ ത്രിവർണ്ണ സാഷുകൾ വിതരണം ചെയ്തു. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം, ചരിത്രം, നേട്ടങ്ങൾ എന്നിവയുമായി പ്രവാസി യുവാക്കളെ ബന്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഇന്ത്യാ ഗവൺമെൻ്റ് സംരംഭമായ ഒമാനിൽ നിന്നുള്ള ഭാരത് കോ ജാനിയേ ക്വിസ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു. ഒമാനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് ആവേശകരമായ പങ്കാളിത്തമാണ് ക്വിസിന് ലഭിച്ചത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി, 2025 ജനുവരി 27 ന് വൈകുന്നേരം എംബസിയിൽ ഗംഭീരമായ സ്വീകരണം സംഘടിപ്പിക്കും.









0 comments