60 വയസ്സിന് മുകളിലുള്ള പ്രവാസികളുടെ ആശ്രിതർക്ക് സ്വകാര്യ കമ്പനികളിലേക്ക് വിസ മാറ്റാൻ അനുമതി നൽകി

visa change
വെബ് ഡെസ്ക്

Published on Feb 03, 2025, 04:12 PM | 1 min read

കുവൈത്ത്‌ സിറ്റി : 60 വയസ്സിന് മുകളിലുള്ള പ്രവാസികളുടെ ആശ്രിതർക്ക് സ്വകാര്യ കമ്പനികളിലേക്ക് വിസ മാറ്റാൻ അനുമതി നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. സെക്കൻഡറി സ്‌കൂൾ സർട്ടിഫിക്കറ്റോ അതിൽ കുറവോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുമായ പ്രവാസികൾക്ക് അവരുടെ റെസിഡൻസി സ്റ്റാറ്റസ് കുടുംബ-ആശ്രിത സ്‌പോൺസർഷിപ്പിൽ നിന്ന് സ്വകാര്യ മേഖലയിലെ റെസിഡൻസിയിലേക്ക് മാറ്റാൻ അനുമതി ലഭിക്കും. ഇതോടെ നിലവിലെ ആർട്ടിക്കിൾ 22 വിസക്കാർക്ക് ആർട്ടിക്കിൾ 18 വിസകളിലേക്ക് മാറാം. എന്നാൽ, മാറ്റം കമ്പനി നിയമങ്ങളുടെ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാണ്.


മൂന്ന് മാസം മുൻപ് സർക്കാർ കരാറുകൾക്ക് കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് അവരുടെ കരാറുകൾ അവസാനിച്ച ശേഷം സ്വകാര്യ മേഖലയിലേക്ക് മാറാൻ അനുമതി നൽകിയിരുന്നു. എന്നാൽ അതിന് നിലവിലുള്ള സ്പോൺസറുടെ അനുമതി ആവശ്യമാണ്. പതിറ്റാണ്ടുകളായി കുവൈത്തിൽ ജോലി ചെയ്ത ശേഷം 60 വയസ്സ് കഴിഞ്ഞതിനാൽ തൊഴിൽ വിസ നിഷേധിക്കപ്പെടുകയും ആശ്രിത വിസകളിലേക്ക് മാറേണ്ടിവരികയും ചെയ്ത പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. നേരത്തേ ബിരുദയോഗ്യതയില്ലാത്ത 60 കഴിഞ്ഞ പ്രവാസികൾക്ക് വിസ പുതുക്കാൻ അനുമതി നൽകാതിരുന്നത് കാരണം ആയിരക്കണക്കിന് പ്രവാസികൾ കുവൈത്ത് വിട്ടുപോവേണ്ടിവന്നിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home