ഓർമ ബർദുബായ് മേഖല ക്രിക്കറ്റ് ടൂർണമെന്റ്

tournament
വെബ് ഡെസ്ക്

Published on Jan 21, 2025, 04:39 PM | 1 min read

ദുബായ്: ഓർമ ബർ ദുബായ് മേഖല സ്പോർട്സ് കമ്മറ്റി സംഘടിപ്പിച്ച മേഖല ക്രിക്കറ്റ്‌ ടൂർണമെന്റ് അൽ ഖുസൈസ്, സഫ ഗ്രൗണ്ടുകളിലായി നടന്നു. 8 യൂണിറ്റ് പുരുഷ ടീമുകളും 2 മേഖല വനിത ടീമുകളും ടൂർണമെന്റിൽ പങ്കെടുത്തു. ആവേശം നിറഞ്ഞ ഫൈനലിൽ ഇന്റർനാഷണൽ സിറ്റി യൂണിറ്റ് വിന്നേഴ്സ് ട്രോഫിയും അൽ ഗുബൈബ യൂണിറ്റ് റണ്ണേഴ്സ് ട്രോഫിയും കരസ്തമാക്കി. A, B എന്നീ രണ്ട് ടീമുകളാക്കി തിരിച്ചു നടത്തിയ വനിത ക്രിക്കറ്റ്‌ മാച്ച് ടീം B വിന്നേഴ്സ് ട്രോഫി കരസ്തമാക്കി. കളിയിൽ അരുണിമ സജിത്തിനെ വുമൺ ഓഫ് ദി മാച്ച് ആയും, ഷീന ഉദയ് മികച്ച ബൗളർ ആയും, പ്രജിതയേ മികച്ച ബാറ്റർ ആയും തിരഞ്ഞെടുത്തു. ഓർമ മുൻ പ്രസിഡന്റ്‌ അബ്ദുൽ റഷീദ്, ഓർമ മുൻ വൈസ് പ്രസിഡന്റ്‌ ജയപ്രകാശ്, ഓർമ സെൻട്രൽ കമ്മറ്റി അംഗം സുനിൽ ആറാട്ടുകടവ്, ഓർമ ബർദുബായ് മേഖല സെക്രട്ടറി അഷ്‌റഫ്‌ പീച്ചാംപൊയിൽ, ഓർമ ബർദുബായ് മേഖല പ്രസിഡന്റ്‌ ചന്ദ്രബാബു, മേഖല ട്രെഷറർ പ്രശാന്ത് കയ്യൂർ, മേഖല വൈസ് പ്രസിഡന്റ്‌ സുഹറ, മേഖല സ്പോർട്സ് കമ്മറ്റി കൺവീനർ കബീർ അച്ചാരത്ത് എന്നിവർ ചേർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Home