തൃശൂർ ജില്ലാ സൗഹൃദവേദിക്ക് പുതിയ നേതൃത്വം

jeddha
വെബ് ഡെസ്ക്

Published on Jan 21, 2025, 06:15 PM | 1 min read

ജിദ്ദ: സൗദി അറേബ്യയിലും ഖത്തറിലും പ്രവാസികളായ ത്യശ്ശൂർക്കാരുടെ ക്ഷേമത്തിൽ പ്രാമുഖ്യം നൽകികൊണ്ട് പ്രവർത്തന നിരതമായി പ്രവർത്തിക്കുന്ന തൃശൂർ ജില്ലാ സൗഹൃദവേദി ജിദ്ദ ഘടകത്തിന്റെ 2025, 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉണ്ണി തെക്കേടത്ത് (ചെയർമാൻ), ഷാന്റൊ ജോർജ് (കൺവീനർ), പാപ്പു ജോസ് (ഖജാൻജി), ഷരീഫ് അറക്കൽ (രക്ഷാധികാരി) ബീന പരീത് (വൈസ് ചെയർമാൻ), ഷാജു മാള (ജോയിന്റ് കൺവീനർ), വേണു അന്തിക്കാട് പി ആർ ഒ), കിരൺ കലാനി (കൾച്ചറൽ സെക്രട്ടറി), ജിജോ വെള്ളാംഞ്ചിറ (ചാരിറ്റി ആൻഡ് വെൽഫെയർ സെക്രട്ടറി) 2025 ജനുവരി 3 ചേർന്ന പൊതുയോഗം തിരഞ്ഞെടുത്തു. നിർവാഹക സമിതി അംഗങ്ങളായി, ഷാന്റോ ആന്റോ, സന്തോഷ് മണലൂർ, കമാൽ മതിലകം, ജമാൽ വടമ, മനോജ് ചാവക്കാട്, ഷിബു ചാലക്കുടി, സത്യൻ നായർ, ഷിനോജ് അലിയാർ, ആന്റണി റപ്പായി, ഷാലു പുളിയിലപ്പറമ്പിൽ, സക്കീർ ചെമ്മണ്ണൂർ, ബർകത്ത് ഷരീഫ്, ഷിംല ഷാലു, റംസീന സക്കീർ എന്നിവരെ തെരഞ്ഞെടുത്തു.



വനിതാ വിങ് ഭാരവാഹികളായി സുവിജ സത്യൻ (പ്രസിഡന്റ്), റീജ ഷിബു (സെക്രട്ടറി) എന്നിവരെയും യോഗം തെരഞ്ഞെടുത്തു. ഷരീഫ് അറക്കൽ അദ്ധ്യക്ഷത വഹിച്ചു, കഴിഞ്ഞ എട്ടു വർഷമായി ചെയർമാൻ സ്ഥാനം അലങ്കരിച് സൗഹൃദവേദിയെ ജിദ്ദ സമൂഹത്തിന്റെ കർമ്മ മണ്ഡലത്തിൽ സജീവമായി നിലനിർത്തിയ, മികവുറ്റ പ്രവർത്തന പഥത്തിലൂടെ ജിദ്ദ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന ഷരീഫ് അറക്കലിന് ചടങ്ങിൽ ഫലകം നൽകി ആദരിച്ചു. തൃശൂർ ജില്ലാ സൗഹൃദവേദിയുടെ കർമ്മ നിരത വിപുലപ്പെടുത്താനും ജിദ്ദയിലെ തൃശ്ശൂർ ജില്ലാ നിവാസികളായ മുഴുവൻ പേരെയും ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ ക്ഷേമ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള ശ്രമത്തോടൊപ്പം കലാ സാംസ്കാരിക രംഗത്ത് കൂടുതൽ സാന്നിധ്യം അറിയിക്കുക എന്നതായിരിക്കും പുതിയ കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം എന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു. പാപ്പു ജോസ്, ഷാന്റോ ജോർജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home