സ്വാതന്ത്ര്യദിനാഘോഷത്തിൽ "നേർവര’ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

മസ്‌കത്ത്: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ടീം ബൗഷറിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ‘നേർവര’എന്ന പേരിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ലുലു അൽ അൻസാബിൽ നടന്ന പരിപാടിയില്‍ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അറുപത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു.
ഒമാനിലെ സാമൂഹ്യ പ്രവർത്തകരായ ഷാജി സെബാസ്റ്റ്യൻ, അനു ചന്ദ്രൻ, സൂരജ് പി ജെ, കെ വി വിജയൻ, റിയാസ് അമ്പലവൻ, മനോജ് പെരിങ്ങേത് എന്നിവർ സംസാരിച്ചു.
ജൂനിയർ മത്സരവിഭാഗത്തിൽ ഒന്നാം സ്ഥാനം ഋഷിക് ജെ നായരും രണ്ടും മൂന്നും സ്ഥാനങ്ങൾ തൻഷിക ജെ നായർ, റിതിക ജെ എന്നിവരും കരസ്ഥമാക്കി. സീനിയർ മത്സര വിഭാഗത്തിൽ ഒന്നാം സ്ഥാനം നവന്യ കൃഷ്ണമൂർത്തിയും രണ്ടും മൂന്നും സ്ഥാനങ്ങൾ നിരഞ്ജന വിശ്വനും ബിഷാക എം ബി യും അർഹരായി.
ടീം ബൗഷർ ഭാരവാഹികളായ ബിജോയ് പാറാട്ട്, സന്തോഷ് എരിഞ്ഞേരി, രെഞ്ജു അനു, ഗംഗാദരൻ സി, വേണു ഗോപാൽ സി എച്ച് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.









0 comments