എം ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ പര്യായം: ആലങ്കോട് ലീലാകൃഷ്ണൻ

നാഷ്‍വിൽ : എം ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ പര്യായമായി ലോകം മുഴുവൻ വ്യാപിച്ചതാണെന്ന് എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികൾ ഹൃദയത്തോട് ചേർത്തുപിടിക്കുകയും ചെയ്ത എഴുത്തുകാരനാണ് എം. ടി. ജനഹൃദയങ്ങളിൽ അദ്ദേഹം അതിശക്തമായ സ്വാധീനം ചെലുത്തി. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക - ലാനയുടെ 2025 വർഷത്തെ പ്രവർത്തനോഘാടനവും എം ടി അനുസ്മരണവും നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാന നടത്തുന്ന സാഹിത്യ-സാസ്കാരിക പ്രവർത്തനങ്ങൾ അഭിനന്ദനാർഹവും ആഹ്ലാദം നല്കുന്നതാണെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
പുരോഗമനപ്രസ്ഥാനം ലോകത്തിലെ സർവ വൈവിദ്ധ്യങ്ങളേയും ഉൾക്കൊള്ളണം: കെ എം നരേന്ദ്രൻ
പുരോഗമനപ്രസ്ഥാനം ലോകത്തിലെ സർവ്വ വൈവിദ്ധ്യങ്ങളേയും കയ്യിൽ ഒതുക്കാൻ പറ്റുന്ന തരത്തിലുള്ള മാർഗമാണെന്ന് എഴുത്തുകാരനും ആകാശവാണിയുടെയും ദൂരദർശന്റേയും ഡയറക്ടറും ആയിരുന്ന കെ എം നരേന്ദ്രൻ പറഞ്ഞു. എം ഗോവിന്ദൻ, ഇടശേരി, വൈലോപ്പിള്ളി എന്നിവർ പുരോഗമനപ്രസ്ഥാനത്തെ അതിന്റെ പൂർണ്ണാർത്ഥത്തിൽ ഉൾകൊണ്ട വ്യക്തികളാണ്. ലാനയുടെ 2025 വർഷത്തെ പ്രവർത്തനോത്ഘാടന സമ്മേളനത്തിന് ആശംസ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാന പ്രസിഡന്റ് ശങ്കർ മന അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ലാന വൈസ് പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ സ്വാഗതം പറഞ്ഞു. ലാന ജോയിന്റ് ട്രഷറർ നിർമല ജോസഫ് നന്ദി പറഞ്ഞു. ലാന പ്രോഗ്രാം കമ്മിറ്റി ചെയർ ജേക്കബ് ജോൺ എംസി ആയി പ്രവർത്തിച്ചു. ചർച്ചയിൽ രാജീവ് പഴുവിൽ, ഡോ. സുകുമാർ കനഡ എന്നിവർ പങ്കുചേർന്നു.









0 comments