സൗദി അറേബ്യയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു; ജിദ്ദയിലെ അൽ-ബാഗ്ദാദിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

ജിദ്ദ : സൗദി അറേബ്യയുടെ വിഷൻ 2030 ന് കരുത്തേകി, റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി ലുലു. ജിദ്ദയിലെ അൽ-ബാഗ്ദാദിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. അൽ നഹ്‌ല ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ഇഹ്സാൻ ബാഫഖിഹി, ജിദ്ദയിലെ യുഎഇ കോൺസൽ ജനറൽ നാസർ ഹുവൈദൻ തായ്ബാൻ അലി അൽകെത്ബി, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സുരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെയും സാന്നിദ്ധ്യത്തിൽ ജിദ്ദ മുൻസിപ്പാലിറ്റി ഡെപ്യൂട്ടി മേയർ ഓഫ് കൺസ്ട്രക്ഷൻ എഞ്ചിനീയർ നാസർ സലേം അൽമോതേബ്, അൽ-ബാഗ്ദാദിയയിലെ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
മികച്ച സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റാണ് ജിദ്ദയിലെ അൽ-ബാഗ്ദാദിയയിൽ തുറന്നിരിക്കുന്നതെന്നും സൗദി അറേബ്യയുടെ പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ഉൾപ്പടെ സൗദി അറേബ്യയുടെ കൂടുതൽ മേഖലകളിലേക്ക് കൂടി റീട്ടെയിൽ സാന്നിദ്ധ്യം വിപുലമാക്കുമെന്നും എം എ യൂസഫലി വ്യക്തമാക്കി.
അൽ ബാഗ്ദാദിയ മേയർ യൂസഫ് അബ്ദുല്ല അൽ സലാമി, ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ഓഫ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് സാലിഹ് ഇഹ്സാൻ തയ്യിബ്, അൽ നഹ്‌ല ഗ്രൂപ്പ് ബോർഡ് ഓഫ് മാനേജേഴ്സ് മുഹമ്മദ് വാജിഹ് ബിൻ ഹസ്സൻ, അൽ നഹ്‌ല ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് സിഇഒ എൻജിനീയർ സമി അബ്ദുൽ അസീസ് അൽ മുഖ്ദൂബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.









0 comments