ലുലു ഹൈപ്പർമാർക്കറ്റ്

ലുലു ഡെയ്‌ലി ഫ്രഷ് ഹവല്ലിയിൽ ആരംഭിച്ചു

lulumarket

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫലി, ഫഹദ് അബ്ദുൽറഹ്മാൻ അൽ ബഹർ (വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടർ), അബ്‌ദുറഹ്മാൻ മുഹമ്മദ് അൽ ബഹർ (പാർട്‌നർ, കമ്പനി ഡബ്ള്യുഎൽഎൽ), ആദിൽ അലി അൽ ബഹർ എന്നിവർ ചേർന്ന് ലുലു ഡെയ്‌ലി ഫ്രഷിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Sep 08, 2025, 02:17 PM | 1 min read

കുവൈത്ത് സിറ്റി: പ്രമുഖ റീട്ടയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിന്റെ പുതിയ സംരംഭമായ ‘ലുലു ഡെയ്‌ലി ഫ്രഷ്’ ഹവല്ലിയിലെ ടുണിസ് സ്ട്രീറ്റിലെ അൽ ബഹർ സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. കുവൈത്തിലെ ആദ്യത്തെ ലുലു ഡെയ്‌ലി ഫ്രഷ് സ്റ്റോറുകളിൽ ഒന്നും രാജ്യത്തെ 17-ാമത്തെ ലുലു ഔട്ട്‌ലെറ്റുമാണ് ഇത്.


ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫലി, ഫഹദ് അബ്ദുൽറഹ്മാൻ അൽ ബഹർ (വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടർ), അബ്‌ദുറഹ്മാൻ മുഹമ്മദ് അൽ ബഹർ (പാർട്‌നർ, കമ്പനി ഡബ്ള്യുഎൽഎൽ), ആദിൽ അലി അൽ ബഹർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ലുലു കുവൈത്ത് ഡയറക്ടർ കെ എസ് ശ്രീജിത്ത്, റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ, മറ്റ് മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


4,700 ചതുരശ്ര അടി വിസ്തൃതിയിലുള്ള സൗകര്യങ്ങളോടെയാണ് ലുലു ഡെയ്‌ലി ഫ്രഷ് ഒരുക്കിയിരിക്കുന്നത്. ഹവല്ലിയിലും പരിസര പ്രദേശങ്ങളിലുമുള്ള കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ ഉൽപ്പന്നങ്ങൾ, പലചരക്ക് സാധനങ്ങൾ, ശീതീകരിച്ച ഇനങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം സ്റ്റോറിൽ ലഭ്യമാണ്.


300 വാഹനങ്ങൾക്ക് സൗകര്യമൊരുക്കുന്ന മൾട്ടി–സ്റ്റോർ പാർക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് സെപ്റ്റംബർ ആറു വരെ പ്രത്യേക ഓഫറുകളും വിലക്കുറവുകളും ലഭ്യമാകും. കുവൈത്തിലെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനായി സാൽമിയ, ജാബിർ അൽ അഹമ്മദ്, സബാഹ് അൽ സാലിം, ഹിസ്സ അൽ മുബാറക്, അൽ മുത്‌ല സിറ്റി തുടങ്ങിയ സ്ഥലങ്ങളിലും ഉടൻ പുതിയ സ്റ്റോറുകൾ തുറക്കുമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home