എഫ്കെഎസ്എസ്പി വടക്കൻ എമിറേറ്റ്സ് ചാപ്റ്റർ: ശ്രീകുമാരി ആൻ്റണി പ്രസിഡന്റ്, സുധീർ സുകുമാരൻ കോർഡിനേറ്റർ

ഷാർജ: ഷാർജയിൽ നടന്ന ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 20-ാം വാർഷിക സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡന്റ് ശ്രീകുമാരി ആൻ്റണി, കോർഡിനേറ്റർ സുധീർ സുകുമാരൻ, ട്രഷറർ ബിനു കുമാർ, വൈസ് പ്രസിഡൻറുമാർ അനിഷ് മടത്തറ , ദിനേശ്, ജോയിൻ്റ് കോർഡിനേറ്റർമാർ ഉദയകുമാർ, പ്രശാന്ത് മേലുർ എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഡോ. കെ പി ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. " ഹരിത രസതന്ത്രവും സുസ്ഥിര വികസന സാധ്യതകളും" എന്ന വിഷയത്തിൽ ശാസ്ത്ര ക്ലാസ്സ് എടുത്തു കൊണ്ടായിരുന്നു ഉദ്‌ഘാടനം. ചാപ്റ്റർ പ്രസിഡന്റ് രേഷ്മ ഹരി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അരുൺ പരവൂർ 2024ലെ റിപ്പോർട്ടും പ്രശാന്ത് മേലൂർ കണക്കും അവതരിപ്പിച്ചു.ദേവരാജൻ ഭാവി പ്രവർത്തന രേഖയും അവതരിപ്പിച്ചു.









0 comments